Christmas Bell Widget

Monday, December 12, 2011

ചൂട്ട്



കടത്തുതോണിക്കരയില-
വസാനവള്ളം വരെ
‘പത്തണക്കു വെളിച്ചം' വിറ്റവ-
നവൻ യാത്രയാകുന്നു.
അവസാന യാത്ര..

കവുങ്ങിന്റെ ചിറകുകള-
രിഞ്ഞുണക്കികെട്ടി വെട്ടമ-
തിരുട്ടിന്റെ ഗ്രാമവീഥികളിലാ-
രോഹണ-മവരോഹണ
സിദ്ധാന്തം തീർത്തുറകിടത്തി
കുടിലുതേടി പോയവനിതാ
യാത്രയാകുന്നു. അന്ത്യമാം യാത്ര....

കിണുങ്ങികരഞ്ഞുറങ്ങാത്ത
നാളിലമ്മ പറഞ്ഞ ചൂട്ടിന്റെ
ഭയചകിത കഥകളിന്നെലെ
രാത്രി 'മരിച്ചുപോയത്രേ'..

കട്ടടോർച്ച് ജനിക്കാത്ത,
മെമ്പർ വിളക്കുകാൽ നാട്ടാത്ത-
നാളിന്റെ പ്രകാശ പ്രവാചകൻ
യാത്രയാകുന്നു.

ഒരു വേളയാചാരവെടിയില്ലെങ്കിലും
കടത്ത് വഞ്ചി പാലത്തിനടിയി-
ലൊരുതടിയായ് ഒലിച്ചുപോയെങ്കിലും
ചൂട്ടെന്ന വാക്കിന്റെയർത്ഥം കൂറ്റൻ
വഴിവിളക്കിൽ, കൈയിലേന്തിയ
ബ്രൈറ്റ്ലൈറ്റിൽ മാഞ്ഞുപോയെങ്കിലുമെന്തേ-
യീയവസാന 'പറങ്കിമാവിൻ മുത്തശ്ശി'
ശിരസ്സുതാഴ്ത്തി 'നമിച്ചതീ യാത്രയെ'....


സമർപ്പണം:- എന്റെ നാട്ടിലെ ചൂട്ടപ്പു എന്ന ചൂട്ടുകച്ചവടക്കാരന്..

3 comments:

  1. നല്ല വരികള്‍
    ചൂട്ടെന്നത് ഇന്ന് അറിയില്ലാ ആര്‍ക്കും

    ആശംസകള്‍

    ReplyDelete
  2. കടവിനക്കരെയാണ് പറഞ്ഞ കാഴ്ചകള്‍ !
    ഈ ചൂട്ടുവെട്ടത്തില്‍ അവയെല്ലാം കാണായി !

    അഭിനന്ദനങ്ങള്‍

    ReplyDelete
  3. നമിക്കുന്നു പഴയ ചൂട്ടുകറ്റയെ ഓര്‍ത്തതിന്.

    ReplyDelete