പ്രശസ്തനായ കവിയുടെ
വർക്ക് ഷോപ്പിൽ കയറി
ഓയിൽ ലീക്ക്
കാർബേറ്ററിൽ കരട്
വാട്ടർ പമ്പിൽ തുരുമ്പ്
അലൈമന്റ് നഷ്ടം
കവിതമാറ്റിപ്പിടിച്ചില്ലേൽ
പണികിട്ടുമെന്ന അന്ത്യശാസനം
അവസാനം
ആധാരം പണയം വെച്ച്
ഒരു പുതു കവിത വാങ്ങി
ഇപ്പോൾ ആരെയും
പേടിക്കാതെ
റോഡിൽ ചെത്തി നടക്കാമല്ലോ..
.........
പരസ്പരം ഒരു നദി
ഒളിപ്പിച്ചു വെച്ചിട്ടുണ്ട് നമ്മൾ
വറ്റുമ്പോഴെല്ലാം
ചുംബനപ്പാലങ്ങളിട്ട്
നനച്ചെടുക്കുന്നുണ്ട് നാം
അതിന്റെ തീരങ്ങൾ.
......
ചുണ്ടാകൃതിയിലുള്ള
ചുരം കേറുന്നു
ചുംബനം എന്ന് പേരുള്ള ബസ്സ്..
താഴെ
വെളുത്ത മുനയുളള
വെള്ളാരംകൽ പാറകൾ
എന്നിട്ടും ഡ്രൈവർ
ആത്മവിശ്വാസത്തോടെ
ചുരം കേറുന്നു.
ചുണ്ട് അയാൾക്ക്
ചുരമോ നൂൽപ്പാലമോ അല്ല
ഭൂമിപോലെ ഉരുണ്ട ഒന്നാണത്
ആരിൽ നിന്ന് തുടങ്ങിയാലും
അവളിലേക്ക് മാത്രം
എത്തിച്ചേരാവുന്ന
ഒരു മഗല്ലൻ തിയറി
ആക്സിഡന്റ് ഉണ്ടാകാതെ സൂക്ഷിയ്ക്കണം കേട്ടോ
ReplyDeleteനല്ല വരികൾ
ReplyDeleteശുഭയാത്ര...
Kili post ozhivundo...?
ReplyDeleteKili post ozhivundo...?
ReplyDeleteകൊള്ളാം .. വളവിൽ തിരിവ് സൂക്ഷിക്കുക.. ( ചുംബനം ചുമ്പനമായിരിക്കുന്നു.. )
ReplyDeletethanks , thett thirutham.
Deleteചുംബന ബസ് ചുരം കേറട്ടെ. ആശംസകൾ !
ReplyDelete