Christmas Bell Widget

Sunday, December 18, 2011

ദുബായ് നഗരം..




പണ്ട്
=================

ഗുഡ് ഹോപ്പ് മുനമ്പിനുമപ്പുറത്തേക്ക്
കറുത്ത പൊന്ന് കയറ്റിയൊരു ലാഞ്ചി
കാറ്റിൽ പെട്ടുലഞ്ഞാ‍ടിയപ്പോൾ
നാവികനൊരു തിരൂർക്കാരനെയെടുത്ത്
അറബിക്കടലിലേക്കെറിഞ്ഞു

“രക്ഷപ്പെട്ടത് ഒരു നൌകയും
രണ്ടു നാടും..”..

ഇന്നലെ..
==================

*കോർഫക്കാന്റെ തീരത്ത്
മലബാർ ബീഡി സഞ്ചിയുമായ്
അടിഞ്ഞു വീണവൻ ഒറ്റ നടത്തം...

കാട്ടറബികൾ തുറന്നു തോറ്റ
ആലിബാബയുടെ കോട്ട
മലബാറുകാരൻ തുറന്നത്
മെയ്യിലെ വിയർപ്പിറ്റി
ബീഡിതെരുപ്പിന്റെ മുനകൊണ്ട്..

കോട്ട തുറന്നപ്പോൾ
ആയിരം മാണിക്യം
ആയിരം മരതകം
പതിനായിരം മുത്ത്
എല്ലാമൊളിപ്പിച്ച പീതവർണ്ണൻ..

കഥകേട്ടെത്തിയ “ബന്ധുക്കൾ”
ലാഞ്ചിയിൽ നിന്നും ചാടിയപ്പോൾ
കരക്കടിഞ്ഞതു ഒന്നോ രണ്ടോ
പാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ
പാസ്പ്പോർട്ടുകൾ മാത്രം..

ഇന്ന്
===============
ആഫ്രിക്കക്കാരിയുടെ കറുപ്പുപോൽ
ദ്യഢമാർന്ന റോഡുകൾ
സുരതത്തിനധിരസമരുളം റഷ്യന്‍ -
യുവതിയുടെ തുടയകറ്റിയ പാലങ്ങള്‍.
ഫിലിപ്പിനി പെണ്ണിന്റെ മാറ് പോലെ
വിടർന്നു വിലസുന്ന ബൾബുകൾ
“മല്ലു”പെണ്ണിന്റെ പൊക്കിൾ ചുഴിപോലെ
നാണയ വട്ടമാർന്ന റൌണ്ട് അബൌട്ടുകൾ
ദുബൈ നഗരമിന്നു സുന്ദരിയായ
“ ബുഗാട്ടി”കാറുകളാണ്..

ലോകത്തിന്റെ ഏറ്റവും നീണ്ടവൻ
കുരിശിനേയും, ആളില്ലാവണ്ടിയേയും
സത്രങ്ങളേയും , അങ്ങാടികളേയും
അതിലൂടലയുന്ന സുന്ദരിപ്പെണ്ണുങ്ങളേയും
കുതിരയോട്ടത്തിനെത്തിയ ജോക്കിയേയും
നോക്കി സ്വന്തം ജാതകം ഭയന്ന്
അപരന്റെ ജാതകം കുറിക്കുന്നു.

അബ്ര കടക്കുമ്പോളൊരു വ്യദ്ധൻ
പഴമൊഴിയാൽ പറയും
“പഠിച്ചവനു ബെഡ് സ്പേസും
വേദാന്തമോതികൊടുക്കുന്നവനു
രണ്ടു മുറി ഹർമ്യവും
ജോലിക്കു പോകുമ്പോൾ
ഓർക്കേണ്ട പാഠങ്ങൾ.”
ദുബായിനെ പഠിക്കാത്തവൻ
അമ്പതാമാണ്ടിലും അമ്പതു പൈസ്ക്ക്
അഞ്ചുമണിക്ക് അബ്രകടക്കും..

ഈന്തപ്പന തോട്ടത്തിൽ
ആലിബാബക്കു പകരം
പതിനായിരം“ നാടൻ കള്ളന്മാർ”
പാലസുകളിൽ റഷ്യൻ പായലുകളിൽ
വളഞ്ഞു പുളഞ്ഞു കിടക്കുന്നു.

പാ‍സ്സ്പോർട്ട് നഷ്ടപ്പെടുമ്പോൾ
അറബിയുടെ കാ‍ടനടിവരുമ്പോൾ
എണ്ണാ‍ത്തതിലേറെ പണം
കമ്പനി വിശ്വസിച്ചേൽ‌പ്പിക്കുമ്പോൾ
കോൺസുലേറ്റിനു മുന്നെ
എംബസിയെ ബന്ധപ്പെടുക
കാസർഗോട്ടുകാരൻ ലേലമെടുത്ത്
“തലവെട്ടി” പുതുമുഖം നൽകും
ഹൈടെക്ക് ലോകത്തിന്നും
കാസർഗോട്ടുകാരൻ ഉത്തരാധുനികം..

ഇതൊന്നു മറിയാതെ പഴയ
തിരൂർക്കാരന്റെ ബന്ധുക്കൾ ചിലർ
സോനാപ്പൂർ ലാബർ കാമ്പിലുണ്ട്
മാസപ്പടി കിട്ടുമ്പോൾ ദുബായിക്കും
പടച്ചവനും നന്ദി പറഞ്ഞവർ
മാസത്തിലൊരുദിനം പിതാവിനെ ഓർക്കുന്നു..
------------------------------------------------------------







കോർഫക്കാൻ:- ചരിത്ര പ്രസിദ്ധമായ ലാഞ്ചികളിലൂടെ ആദ്യകാല പ്രവാസികൾ വന്നു ചേർന്നിരുന്ന തുറമുഖ പ്രദേശം..

ലോകത്തിന്റെ ഏറ്റവും നീണ്ടവൻ:- ബുർജ്ജ് ഖലീഫ

കുരിശ്:- ബുർജ്ജുൽ അറബ്

ആളില്ലാവണ്ടി:- മെട്രോ റെയിൽ

സോനാപ്പൂർ :- ദുബൈയിലെ പ്രസിദ്ധമായ ലാബർ ക്യാമ്പ്

അബ്ര :- ദേര യുടെയും ബർദുബൈയുടെയും ഇടയിലൂടൊഴുകുന്ന കനാൽ..കുറഞ്ഞ കടത്തു കൂലിയിൽ ഇന്നും ഇവിടെ യാത്ര ലഭ്യം.

ഈന്തപ്പനതോട്ടം:- പാം ജുമൈറ

6 comments:

  1. വിത്യസ്തമായ കാഴ്ചകള്‍ക്ക് പ്രയോഗിക്കപ്പെട്ട വാക്കുകളുടെ ക്രമീകരണത്തില്‍ പുതുമയുണ്ട്.
    ആദ്യത്തെയും അവസാനത്തെയും ആറു വരികള്‍ അതിമനോഹരം.അത് മാത്രം മതി,ഒരു കഥ പറയാന്‍

    ReplyDelete
  2. ഹൈടെക്ക് ലോകത്തിന്നും
    കാസർഗോട്ടുകാരൻ ഉത്താരാധുനികം.

    ഉം.......

    ReplyDelete
  3. ഇതൊന്നു മറിയാതെ പഴയ
    തിരൂർക്കാരന്റെ ബന്ധുക്കൾ ചിലർ
    സോനാപ്പൂർ ലാബർ കാമ്പിലുണ്ട്

    ReplyDelete
  4. സന്തോഷം എല്ലാ സ്നേഹിതരോടും..

    ReplyDelete
  5. യ്യങ്ങട് പൊരിച്ചൂട്രാ ... (തൃശ്ശൂരണേ)

    ReplyDelete
  6. യ്യങ്ങട് പൊരിച്ചൂട്രാ ശാഫ്യെ... (തൃശൂരണേ)

    ReplyDelete