Christmas Bell Widget

Saturday, December 24, 2011

വിരഹത്തിന്റെ പ്രായഭേദങ്ങൾ...




ശൈശവം...

=========

പൊക്കിൾ കൊടി മുറിച്ചപ്പോൾ
കേട്ട വാവിട്ട കരച്ചിൽ..

കൌമാരം...
===========
നിനക്കു പകരമെറിഞ്ഞ
ചെമന്ന മാമ്പഴത്തിനു കൊണ്ട്
ഭൂമറാംഗ് തിരികെ വരുമ്പോൾ
“പറ്റിപ്പിടിച്ചത് കണ്ടു മറന്ന
നിന്റെ രക്തക്കറ തന്നെ”


യൌവനം
=========
യാത്രപോകുമ്പോൾ
പ്രണയത്തിന്റെ കൽക്കരി
ഹ്യദയത്തിലിട്ടു ചുട്ടെടുത്ത്
ചിന്തയിൽ കറുത്ത പുക-
പറത്തിയോടുന്ന “തീ”വണ്ടി...

വാർദ്ധക്യം..
==========
“ഊന്നു വടിക്കു പച്ചിലകളോടു
പറയാനൊരു തമാശ...”

മരണം
======
“ചന്ദനത്തടി എരിഞ്ഞടങ്ങിയിട്ടും
സുഗന്ധം പരത്തിയുയർന്നു-
പോയൊരു വടക്കൻ കാറ്റ്”

2 comments:

  1. “ഊന്നു വടിക്കു പച്ചിലകളോടു
    പറയാനൊരു തമാശ...”
    നല്ല വരികള്‍ ...പുതിയ നിര്‍വ്വചനങ്ങള്‍ കൊള്ളാം ട്ടോ....
    അഭിനന്ദനങ്ങള്‍ ..... :)

    ReplyDelete