Christmas Bell Widget

Thursday, December 8, 2011

ആദ്യ കവിത


ആദ്യ കവിത ഞാനെഴുതിയത്
തലതിരിഞ്ഞാണ്

ആറുമാസമെത്തിയ ഭ്രൂണം
അമ്മയുടെ ഗർഭാശയഭിത്തിയിൽ
തലതിരിഞ്ഞെഴുതുമ്പോൾ
അമ്മ അഛന്റെ കൈ ഉദരത്തുചേർത്തു,
കാതോർക്കാനെന്നു പറഞ്ഞ്
അന്നഛൻ കൊടുത്ത മുത്തം
എന്റെ കവിതയിലൊഴിച്ച തേനായിരുന്നു.

വ്യത്തമറിയാത്ത
അക്ഷരമറിയാത്ത
ഭൂമിയറിയാ‍ത്ത
ഞാനാകവിത പുണർന്ന്
വരാൻ മടിച്ചപ്പോൾ
അമ്മ പേറ്റുനോവിൽ നിലവിളിച്ചത്
സഹിക്കവയ്യാതെയാണ്
ഞാനാ കവിതയുടെ പിടി വിട്ടത്...

ആദ്യ കവിത വായിച്ചെടുക്കാൻ
ഗർഭത്തിലേക്കൊരു പിൻ വിളി
ഇല്ലാത്തതു കൊണ്ടായിരിക്കാം

ഇന്നും ഞാൻ തലതിരിഞ്ഞെഴുതുന്നത്........

4 comments:

  1. അന്നേ തുടങ്ങിയതാണല്ലേ ...കവിത നന്നായി ..ആശംസകള്‍ ..

    ReplyDelete
  2. " കവിതയുടെ പിടി വിട്ടത്..." (വരെ) വളരെ നന്നായി..പിന്നെ..എന്ത് സംഭവിച്ചു?

    ReplyDelete
  3. ആദ്യ കവിത വായിച്ചെടുക്കാൻ
    ഭർഭത്തിലേക്കൊരു പിൻ വിളി...
    ഇതിൽ 'ഗർഭത്തിലേക്കൊരു' എന്നാണുദ്ദേശിച്ചതെങ്കിൽ അങ്ങനെ തിരുത്തിയാൽ നന്നായിരിക്കും.
    - ആ ഒരു പിൻവിളി എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകാം...
    നന്നായിട്ടുണ്ട്. ആശംസകൾ

    ReplyDelete
  4. നന്നായി
    വളരെ നല്ലൊരു വായന

    ReplyDelete