Christmas Bell Widget

Monday, November 7, 2011

മെഴുകുതിരി കവിതകൾ


പ്രണയം
-------------
ഓരോ ഇയ്യാം പാറ്റയോടും
മെഴുകുതിരി വെട്ടം പറയുന്നത്

‘നീയെന്നെ പ്രണയിക്കുന്നുവെങ്കിൽ
എന്നിലേക്ക് പാറി വരിക
എന്റെ വേദ ഗ്രന്ഥത്തിൽ
പ്രണയം ഒരിക്കൽ മാത്രം'.
===================

രതിസൂത്രം

---------------
വർഷക്കാലം മെഴുകുതിരിക്ക്
പ്രണയകാലമാണ്...
ഓരോ കാറ്റിലും ശരീരമുലച്ച്
കറുത്തു നീണ്ട ‘സ്തനകാഴ്ച'യൊരുക്കി
പാതി നഗനയായ് , ന്യത്തമാടുന്നു

എന്നിട്ടും ശമിക്കാത്ത ‘മഴവികാര'ത്തിൽ
വെറും തറയിലൊരിരുട്ടുപടർത്തി
കാറ്റ് മെഴുകുതിരിയെ പുണർന്ന്
രതി സൂത്രമാടുന്നു. .

=========================

ഗമ
-----

രാത്രിയുടെ യാമങ്ങളിൽ
ഓലകുടിലിലെ അണയാതിരുന്ന
മെഴുകുതിരി വെട്ടത്തെ
വല്യ വീട്ടിലെ ബൾബ്
കളിയാക്കി ചിരിക്കുന്നു.

പത്രത്തിലെ നീണ്ട പേജിൽ
ഒരെൻ ട്രൻസിന്റെ രൂപത്തിൽ
ഡോക്ടറായപ്പോൾ പൊട്ടിപ്പൊയത്
ഗമയുടെ ഫിലമെന്റാണ്....

======================
പുഞ്ചിരി
----------------

ഓരോ ഊത്തിലും മെഴുകുതിരി
കരഞ്ഞുകൊണ്ടാണ് കണ്ണടക്കുന്നത്

ഉണ്ണിമോൾക്ക് ജന്മനാളായപ്പോൾ
ഊത്തിനു ശക്തി കൂടിയിട്ടും
പുഞ്ചിരിച്ചു കൊണ്ടാണ് കണ്ണടച്ചത്..
===========================

പേടി

-------

പ്രേതങ്ങളെ ഭയപ്പെടാത്തത്
ഒരാൾ മാത്രം

കഴുത്തറുത്ത മുത്തശ്ശിക്കും
പ്രണയ നൈരാശ്യത്തിൽ
ഞരമ്പറുത്ത പെൺകൊടിക്കും
പേരറിയാതെ വയൽ നിരപ്പിൽ
അളിഞ്ഞ മധ്യവയസ്ക ജഡത്തിനും
കാവലിരുന്ന‘ പോലീസ് ‘കാരൻ
അടിച്ച് തീർത്തത് പഴയൊരു
തുക്ടി സായിപ്പിനെയാണ്...

ഒരു രാജാവിന്റെയും ആജ്ഞയില്ലാതെ
മെഴുകുതിരി ആത്മാവിനു കൂട്ടിരിക്കുന്നു.
=========================

സമത്വം

----------

സെമിത്തേരിയിലെ കല്ലറകൾക്ക്
സമത്വമില്ല
ചിലത് വെണ്ണക്കല്ലിൽ,
ചിലത് വർണ്ണകളറിൽ
ചിലതിൽ സ്വർണ്ണലിപികൾ

സമത്വമുള്ളത് മെഴുകുതിരിക്ക് മാത്രം

10 comments:

  1. ഒരു രാജാവിന്റെയും ആജ്ഞയില്ലാതെ
    മെഴുകുതിരി ആത്മാവിനു കൂട്ടിരിക്കുന്നു.

    നന്നായിരിക്കുന്നു
    എല്ലാ ആശംസകളും
    ഇനിയും എഴുതുക

    ReplyDelete
  2. നല്ല കവിതകള്‍
    ഇനിയും ഒരുപാട് എഴുതുക
    എല്ലാ ആശംസകളും ............

    ReplyDelete
  3. നുറുങ്ങ് കവിതകൾ ഇഷ്ടായി.. ചിലയിടങ്ങളിൽ റ്റൈപ്പിങ്ങ് mistakes ഉണ്ടിട്ടോ..

    ReplyDelete
  4. വായനാസുഖമുള്ള കവിതകള്‍... വളരെ വളരെ നന്നായിരിക്കുന്നു!!!

    ഒരു രാജാവിന്റെയും ആജ്ഞയില്ലാതെ
    മെഴുകുതിരി ആത്മാവിനു കൂട്ടിരിക്കുന്നു.

    ഇത് വളരെ ഇഷ്ടപ്പെട്ടു..

    വേദ ഗ്രന്ദത്തിൽ - വേദ ഗ്രന്ഥത്തില്‍ എന്നതാണ് ശരി

    ReplyDelete
  5. നന്ദി.. തെറ്റ് തിരുത്താം..

    ReplyDelete
  6. നല്ല ഒന്നാം തരം കവിതകള്‍ ...
    തുടര്‍ന്നെഴുതൂ ...
    ഇനിയും വരാം
    ആശംസകളോടെ .... (തുഞ്ചാണി)

    ReplyDelete
  7. നന്നായിട്ടുണ്ട്...വ്യത്യസ്ത ചിന്തകള്‍.....ആശംസകള്‍...:)

    ReplyDelete
  8. നന്നായിട്ടുണ്ട്...വ്യത്യസ്ത ചിന്തകള്‍.

    ReplyDelete
  9. ദര്‍പ്പണം കൊള്ളാംട്ടോ..കണ്ണാടി കാഴ്ചകള്‍ എല്ലാം ഹൃദ്യം..ആശംസകള്‍ ...

    ReplyDelete
  10. മനോഹരമായ കവിത...ഇനിയുമെഴുതൂ... ആശംസകൾ !

    ReplyDelete