Christmas Bell Widget

Monday, November 21, 2011

ഒട്ടകങ്ങളുണ്ടാകുന്നത് ....


മകളെ കെട്ടിക്കാനാണ്
അയാൾ പ്രവാസിയായത്
ഇന്നയാ‍ളെ വിളിച്ചതാമകളായിരുന്നു.
അവൾ മൊഴിഞ്ഞതിത്രമാത്രം........

ഇനി യൊരഞ്ചു വർഷം
കുഞ്ഞുമോളെ കെട്ടിക്കണം..

നരവീണകേശങ്ങൾ
അയാളുടെ വിധിയോർത്തു
വീണ്ടും കൊഴിഞ്ഞു കൊണ്ടിരുന്നു

മരുഭൂമിയുടെ ചൂട് അയാളുടെ
കണ്ണടയുടെ വട്ടം കൂട്ടികൊണ്ടിരുന്നു
ഒരു ചോദ്യചിഹ്നം പോലെ കണ്ണടകാലുകൾ....

നാട് അയാൾക്കറിയാത്ത
വഴിത്താരകളാണ്
മാസാ‍ദ്യം അയക്കുന്ന ഉരുപ്പടി
അതു കിട്ടിയോയെന്നറിയാനുള്ള ഫോൺ വിളി
അതായിരുന്നു അയാളുടെ കുടുംബം..

അയാൾ കരഞ്ഞില്ല
മരുച്ചൂടിന്റെ കാഠിന്യം
വിയർപ്പുതുള്ളികൾ
തിമിരകണ്ണിലേക്കിറ്റിവീണു.............

അയാൾ നേരെ ഒട്ടകശാലയിലേക്ക് നടന്നു
ഇന്നു ഒട്ടകങ്ങളെ ദൂരെ കൊണ്ടുപോണം
എന്നത്തെയും പോലെ
മരുപച്ചകൾ തേടിയുള്ള യാത്ര............

അയാൾ ഒട്ടകങ്ങൾക്കു പിറകിലായാണ് നടന്നത്........

3 comments:

  1. മാസാ‍ദ്യം അയക്കുന്ന ഉരുപ്പടി
    അതു കിട്ടിയോയെന്നറിയാനുള്ള ഫോൺ വിളി
    അതായിരുന്നു അയാളുടെ കുടുംബം....!

    പ്രവാസം ഒരു വല്ലാത്ത സംഭവം തന്നെ ..

    ReplyDelete
  2. പ്രവസിയുടെ കഷ്ടതൾ നല്ലരീതിയിൽ അവതരിപ്പിച്ചു

    ReplyDelete
  3. മരുഭൂമിയുടെ ചൂട് അയാളുടെ
    കണ്ണടയുടെ വട്ടം കൂട്ടികൊണ്ടിരുന്നു
    നീറി നീറി...ഒടുങ്ങുന്ന...പ്രവാസിയുടെ ജീവിതത്തെ കടും ചായങ്ങളില്ലാതെ വരച്ചു കാട്ടിയിരിക്കുന്നു....അഭിനന്ദനങ്ങള്‍ .....

    ReplyDelete