
അരോ എഴുതികൂട്ടിയ വാക്കുകൾ
പെറുക്കിക്കൂട്ടി തൂക്കിവിൽക്കുമ്പോൾ
അമ്മയോട് ആക്രിക്കാരൻ പറഞ്ഞത്
കിലോക്ക് വെറും രണ്ടുരൂപ...
തുരുമ്പെടുത്ത ആക്രിതുലാസിൽ
തൂങ്ങികിടന്നത് ബേപ്പൂർ സുൽത്താനും, യൂഗോയും
അന്നയുടെ ഓർമകളും, കാലവും.
ചോര മണക്കുന്ന ‘മെയിൻ കാഫ്'
ദാസ് കാപ്പിറ്റലിൽ ചേർന്നിരുന്നപ്പോൾ
തുലാസിലൊരു 'പ്രകമ്പനം'
ഞെട്ടി തുട്ടിൽ നോക്കി ആക്രികാരൻ
പിന്നെ എല്ലാവരും കൂടിയൊരുമിച്ച്
ഒരു കീറച്ചാക്കിലേക്ക്…
അമ്മക്കു ന്യായങ്ങളേറെ
ചിതലരിച്ചുപോകുന്ന കടലാസ്
കിട്ടിയതത്രയും അമ്മക്കു ലാഭമത്രേ..
കൂറയും മണ്ണാട്ടയും പെറ്റ് പെരുകിയ
വായനാമുറി വ്യത്തിയാക്കിയമ്മ
പെങ്ങൾക്കു പേറ്റിനു കൊണ്ടുവന്ന
അലുമിനിയ പാത്രങ്ങളൊതുക്കിവെച്ചു…
അങ്ങിനെ വാക്കുകളും ചിതലരിച്ചു പോകും .....നന്നായിട്ടുണ്ട് എഴുതുക ഇനിയും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteനന്ദി...
ReplyDeleteനന്നായിരിക്കുന്നു..
ReplyDeleteവളരെ നന്നായിരിക്കുന്നു സുഹൃത്തേ
ReplyDelete