
എന്റെ ഹ്യദയം മുറിഞ്ഞ്
ചുടുനിണം ചീറ്റിയപ്പോൾ
കണ്ണുനീർ വാർത്തത് എന്റുമ്മയായിരുന്നു.
ലോകം മുഴുവൻ എന്നെ
ശരങ്ങളെറിഞ്ഞു കൊന്നു.
ചോദ്യങ്ങൾ ചോദിക്കാൻ
എല്ലാവർക്കും കഴിയുമെന്ന്
തിരിച്ചറിഞ്ഞ ദിനം.
ഉമ്മ നീണ്ട മൌനവ്യതത്തിലായിരുന്നു.
പിച്ചവെക്കുന്ന നാളിലെന്നോ ഞാൻ
വീണുകരഞ്ഞതോർത്ത മന്ദഹാസം പോലെ.
എന്റെ മൂർദ്ധാവിൽ പെറ്റുമ്മയുടെരുമ്മ.
എനിക്കിനിയും ആരും
അരിഞ്ഞുവീഴ്ത്താത്ത
ചിറകുകുളുണ്ടെന്നോതിതന്നതവളാണ്.
ഒരു പിറവിക്കായ്
പത്തുമാസം
അവളുടെ രക്ത്ത്തിൽ തീർത്ത ചിറകുകൾ
മരണത്തിലെ മലാഖക്കു മാത്രം സ്വന്തം.
അതു വരെ നീ പറക്കുക.
എന്റെ മുലപ്പാലിൽ ഞാൻ നിനക്കു തന്നതു
അതിജീവനത്തിന്റെ
മ്യതസഞ്ജീവനിയാണ്.
നിന്റെ ഹ്യദയത്തിൽ തറച്ച
ശരങ്ങളോരോന്നായ്
ഞാൻ വലിച്ചെറിയട്ടെ,
ഇനിയുന്റെ മോഹങ്ങൾ പൂവണിയാനായ്
ഞാൻ കടൽ കടക്കുകയാണ്.
നിന്റെ രക്തത്തിൽ തീർത്ത
ചിറകുകൾ സമ്മാനിച്ച
നിനക്കു നന്ദി.....
ഉമ്മയെന്നാല്‍ നന്മയാണ്.. നന്മയെന്നാല്‍ ഉമ്മയും..
ReplyDeleteവാക്കുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ കഴിയാത്ത ഒരു പ്രതിഭാസമാണ് ഉമ്മ.
ഈ കവിതയിലും ഒരു ഉമ്മ മണം എനിക്കനുഭവപ്പെടുന്നു.
നല്ല കവിത.. തുടരുക..
ദേ, ഇവിടെയും ഒരു ഉമ്മയുടെ കഥയുണ്ടേ..
http://hakeemcheruppa.blogspot.com/2011/08/blog-post.html