Christmas Bell Widget

Sunday, July 8, 2012

ടിഷ്യു പേപ്പർടിഷ്യു കടലാസ് ഒരലങ്കാരമാണ്
മ്ലേച്ചം
തുടച്ചെറിയുന്നതിനു മുൻപ്

കാറിലും ബഞ്ചിലും
വിമാനത്തിലും
ആപ്പീസിലും,
ഉമ്മറകോലായിലും,ഹോട്ടലുകളിലും
കിടപ്പറയിൽ വരെ
വെളുത്ത ചെടിത്തണ്ട് എല്ലാം
പൊതിഞ്ഞ്
ഞെരിഞ്ഞമരുന്നു.

ചില മുഖങ്ങൾ മിനുക്കിയും
വിയർപ്പുകൾ ഒപ്പിയെടുത്തും
മൂക്കുകൾ ചീറ്റിയെറിഞ്ഞും
കഴുകാത്തവയെ ശുചീകരിച്ചും
‘പാപ്പിറസ് '
ചാവേറുപോലെ പൊങ്ങി വരുന്നു.

ആ‍യിരം നാ‍ക്കുകളുണ്ടായിട്ടും
ആയിരം കഥകളുണ്ടായിട്ടും
ചുണ്ടനക്കങ്ങളില്ലാത്ത
വെണ്മകൂട്ടങ്ങളൊഴിഞ്ഞ കൂട്ടിൽ
അവസാന ചാവേറുവരെ
തിരഞ്ഞുപിടിച്ച്
കൊല്ലുന്നുണ്ട് മനുഷ്യൻ..No comments:

Post a Comment