Christmas Bell Widget

Saturday, February 4, 2012

പെനീസുലയിലേക്ക് സ്വാഗതം

പൊയ് പോയ അവസാന
ജബലലി ബസ്സിനെ പ്രാകി
ബർദുബൈ ബസ്റ്റാന്റിൽ
വിജനമായ ഇരിപ്പിടത്തിൽ
ജനുവരിയുടെ ശീതകാറ്റിനെ
ശപിക്കുന്ന മനുഷ്യാ നിനക്ക്
“പെനീസുലയിലേക്ക് സ്വാഗതം.”

തണുത്ത് വിറച്ച് ഞെരമ്പുകൾ
ഉറവ വറ്റിയ ഗ്യഹ ചിന്തയെ
മഥിക്കുന്നുവെങ്കിൽ തുടങ്ങാം
കാമാതുരയായ സുന്ദരിപെണ്ണിന്റെ
കൈകൊണ്ടൊരു പെനീസ്വുലൻ വോഡ്ക...

ഓർമകൾ നഷ്ടപ്പെട്ട നിന്നോട്
“വീടെവിടെ”യെന്നവൾ
സ്വകാര്യം ചോദിച്ചാൽ

ഇരുണ്ട നീല വെളിച്ചത്തിൽ
ചുവന്ന സാരിതല വഴിമാറിയ
പൊക്കിൾ ചുഴി നോക്കി നോക്കണം.

ടാറിട്ട റോഡിൽ നിന്നും
ഇടത്തോട്ട് പോകുന്ന ഇടവഴിയിൽ
പണിതീരാത്ത വീടിന്റെ അടുക്കളയിൽ
പ്രാരാബ്ദ കുഴലൂതുന്ന പെണ്ണിന്റെ
കരുവാളിപ്പ് നിന്റെ ഓർമയിലേക്ക് ഓടിവരും..

ഓർമഗർത്തങ്ങളുടെ
പൊക്കിൾ ചുഴിയിൽ നിന്നും
മുഖം തിരിച്ച് മൊഴിയുക...
“ജബൽ അലി...”

ക്ലാവേറിയോർമകൾക്ക്
ഒരു കൈതാങ്ങിനായ്
തലയുയർത്തി പതിയെ
ഒരു പെഗ്ഗ് കൂടി ഒഴിച്ചു
ഓർമകൾക്ക് ശക്തി പകരുക...

നർത്തകിപെണ്ണിന്റെ
മുലകണ്ണിനു ദാഹിച്ച്
പുതു പാദ ചലനം നടത്തുന്ന
പതിനെട്ടുകാരനു നിന്റെ മുഖഛായ..?
കണ്ടുനീ,മുലകുടിപ്പിച്ച പെണ്ണിന്റെ
നിർവ്യതിയറിയുക...

ഓർമകളുടെ മുലപ്പാല് ചേർത്ത്
ഒരു പെഗ്ഗ് കൂടി....

ഇപ്പോൾ നിന്റെ ഓർമകൾ
വോഡ്ക തിരിച്ചു തന്നിരിക്കുന്നു.

തണുത്ത ജനുവരിയിൽ
നിന്റെ ഞെരമ്പുകൾ അത്യുഷണ-
മേഖലയിലൂടെ കടന്നു പോകുന്നു..

പെനീസ്വുലയിലെ മണിമെത്തയിലേക്ക്
നിനക്ക് സ്വാഗതം..

ചുവന്ന സാരി അഴിച്ചെടുത്ത്
ഓർമഗർത്തങ്ങളിൽ
മുങ്ങിയും പൊങ്ങിയും
ശ്വാ‍സമെടുക്കാൻ ബദ്ധപ്പെടുമ്പോൾ

മുല്ലപ്പൂചൂടിയ
മധുരപാൽ പാത്രമേന്തിയ
മാതള പൂമേനിയുള്ളൊരു പെണ്ണിന്റെ
അവിശുദ്ധ ബന്ധ
നാഗ സീൽക്കാരം
അറബികടലിൽ മുഴങ്ങുന്നുവോ?...

ചിന്തകൾക്ക് കടിഞ്ഞാണിടാൻ
അവസാന തുള്ളി
വോഡ്കയും അകത്താക്കുക...!!

ഇപ്പോൾ പെനീസ്വുലയിലെ
വെളിച്ചം നിനക്കണക്കാം..!!

--------------------------------




പെനീസുല:- ബർദുബൈയിലെ ഒരു നക്ഷത്ര ഹോട്ടൽ..

ജബലലി: ദുബൈയുടെ അതിർത്തി പ്രദേശമായ വ്യവസായ മേഖല,

4 comments:

  1. ഉം....കൊള്ളാം. ചില അക്ഷരപ്പിശകുണ്ട്.

    ReplyDelete
  2. ചിന്തകൾക്ക് കടിഞ്ഞാണിടാൻ
    അവസാന തുള്ളി
    വോഡ്കയും അകത്താക്കുക...!!

    ulla kadinjaankoodi nashdamakum.....:(

    ReplyDelete
  3. വോഡ്ക അടിച്ചോണ്ട് എഴുതിയ പോലെയുണ്ട്. ആടധുനിക കവിത ട്രൈ ചെയ്തത് ആണോ?

    ReplyDelete
    Replies
    1. ആടധുനിക കവിത ട്രൈ ചെയ്തത് ആണോ? ഒരു വോഡ്ക അടിച്ചാൽ എളുപ്പത്തിൽ കിട്ടുന്ന സാധനമാണോ ഈ ആടധുനികം

      Delete