Christmas Bell Widget

Wednesday, October 5, 2011

പ്രവാസികൾ ഉണ്ടാകുന്നത്

പ്രവാസികൾ ഒരു പറ്റം ചിതലുകളാണ്
ആയുസ്സ് വിറ്റ്
മണൽ തരികൾ കൂട്ടിവെച്ച്
അവൻ നാളെക്കായ്
പെട്ടികെട്ടുന്നു.

നാട്ടിൽ മഴപെയ്യുമ്പോൾ
പെരുംചൂടിൽ വിയർത്ത്
വിഷണ്ണനായി.
മരുഭൂമിയോടു പറയും.
എന്റെ നാട്ടിൽ മഴയാ...

അനുഭവിക്കാനാവാത്ത
ഗർവ്വ് വിയർത്തിറ്റി
മരുഭൂമിയിൽ എത്തുമ്പോഴേക്കും
ആവിയായ് പോകുന്നു.

മൂന്നു സംവത്സരത്തിലാണവൻ
നാടുകാണുന്നത്.
അതിന്നു മുന്നെ മാവേലി
രണ്ടു തവണ പ്രജകളെ കണ്ടു മടങ്ങുന്നു.


ഓണമില്ലാത്തവൻ
വിഷുവില്ലാത്തവൻ
പെരുന്നാളും
ക്രിസ്മസുമില്ലാത്തവൻ..

ഒരു ചിതൽ കൂട്ടം പോലെ
ശബദമില്ലാ‍തെ ചലിച്ച്
അക്കരയണയുന്നോർ ..

മൂന്നു സംവത്സരത്തിൽ
അവൻ വിയർത്തിറ്റിയ പെട്ടി
മണൽതരികൾ ചേർത്ത്
അവൻ കോർത്ത പവിഴമാല
മൂന്നു നിമിഷം കൊണ്ട്
സമാപ്തിയാകുമ്പോൾ

അവൻ വീണ്ടും പ്രവാസിയാകുന്നു.....

3 comments:

  1. മനസ്സിൽ ഒരുപാട് നൊമ്പരങൽ അവശേഷിപ്പിക്കുന്ന കവിതകൾ.(ഒരു പ്രവാസിക്കൂടിയാകുമ്പോൾ അത് ഇരട്ടിയാകുന്നു)ഒരു പുസ്തകമാക്കുകയണെങ്കിൽ പുറത്തുള്ളവർക്കും അനുഭവിക്കാമായിരുന്നു,.....സുബ്രമണ്യൻ റ്റി ആർ,>

    ReplyDelete
  2. പ്രവാസമാണെന്റെ വരികൾ.. പ്രവാസിയുടെ നീറ്റലിലാണ് എന്റെ അക്ഷരം പിറവിയെടുത്തത്.. വെട്ടത്തിൽ തന്ന സൌഹ്യദം ഇവിടെയും കാത്തു സൂക്ഷിച്ചതിനു ഒരായിരം നന്ദി സുബ്രമണ്യൻ മാഷേ.....

    ReplyDelete