കൊടുക്കാനുള്ള കടങ്ങളൊക്കെയും
പടികടന്നിട്ടും പൂമുഖവാതിൽക്കൽ
ഭാര്യ ഒരു കടപ്പാടായിരുന്നു.
കടപ്പാടിന്റെ സ്നേഹവീട്.....
കടക്കെണിയിൽ കുടുങ്ങിയ മൂഷികനെ
തല്ലി കൊല്ലാൻ വന്നവർക്കു
അവസാന താലിയും കൊടുത്തവൾ
നാളെകളസ്തമിച്ചെൻ ഇരുൾവീഥിയിൽ
വെളിച്ചമായ് വന്നു സ്വപനങ്ങൾ
നെയ്യാൻ പഠിപ്പിച്ചവൾ.....
ഇന്നു ഞാൻ നല്ലൊരു നെയ്ത്തുകാരൻ
ഇന്നലെ കടം തന്നവർ
ഇന്നെന്റെ കടം വാങ്ങാൻ
പൂമുഖത്തു വന്നപ്പോൾ
ഭാര്യ താലിയില്ലാ മാറ് നോക്കി പുഞ്ചിരിച്ചു.
കടംകൊണ്ടവർ പടികടന്നിട്ടും
ഒരു കടം മാത്രം വീട്ടിൽ ബാക്കിയായ്...
കടവും കടപ്പാടും ഭാര്യയില്‍ എന്നും അവശേഷിക്കുന്നു .... മറ്റെല്ലാം കൊടുത്തു വീട്ടാം പക്ഷെ ...... ഇഷ്ടമായി ബ്ലോഗിലെ ചില കവിതകള്‍
ReplyDeleteനന്ദി ഇക്ബാൽ , ചില കടങ്ങൾ എത്ര കൊടുത്താലും വീടാതെ മനസ്സിൽ തന്നെ സ്ഥായിയായി നിൽക്കും, അതു പണം കൊടുത്തു വീട്ടിതീർക്കാവതല്ല....
ReplyDelete