Christmas Bell Widget
Monday, December 12, 2011
കോർഫക്കാൻ -
ഓർമയിൽ ഇന്നും ആ ദിവസം മറക്കാൻ കഴിയില്ല, നാട്ടിലെ ഡിസംബറിന്റെ ഇളം തണുപ്പിൽ നിന്നും ആദ്യമായ് ദുബൈ ഇന്റർനാഷണൽ ടെർമിനലിൽ വന്നിറങ്ങിയപ്പോൾ വായിച്ചു കേട്ടിട്ടുള്ള അന്റാർട്ടിക്കൻ തണുപ്പിലേക്കു വഴി തെറ്റി വന്നതാണൊയെന്നു തോന്നിപ്പോയി,പിന്നെ ബസ്സിൽ കയറിയപ്പോൾ മനുഷ്യന്റെ വിക്യതികളിൽ അത്ഭുതം തോന്നി, അന്നു കുറഞ്ഞ സമയമേ ആ അൽഭുത ഭൂമിയിൽ ചിലവഴിച്ചുള്ളൂ, എമിഗ്രേഷൻ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പുറത്തു മാമ കാത്തു നിന്നിരുന്നു,സലാം ചൊല്ലി വരവേറ്റ് വീണ്ടും മാമയുടെ കാറിൽ പറഞ്ഞുമാത്രം കേട്ടിട്ടുള്ള കോർഫക്കാനിലേക്ക് യാത്ര തിരിച്ചു,പതിയെ പതിയെ കെട്ടിടങ്ങളിലെ അൽഭുത വിളക്കുകൾ അണഞ്ഞ് വഴിയോര വിളക്കുകൾ മാത്രമായി,മാമ എന്നോടെന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു, നാട്ടിലെ വിശേഷങ്ങൾ, ഉമ്മയുടെ വിശേഷങ്ങൾ ഞാനെന്തൊക്കെയോ യാന്തികമായി പറഞ്ഞു കൊണ്ടിരുന്നു,എന്റെ മനസ്സു മുഴുവൻ കോർഫക്കാൻ ആയിരുന്നു,
(യാത്ര പോയാലോ)
അവിടെയാണ് ഞാൻ ഇനിയെന്റെ ജീവിതം ജീവിച്ചു തീർക്കേണ്ടത്, മുത്തും പവിഴവും വാരി ഒരു ഗൾഫുകാരനായി നാട്ടിലേക്ക് പോകേണ്ടത്,മാമന്റെ കാർ പിന്നെ പിന്നെ വളവുകളും തിരിവുകളും പെട്ടെന്നു പെട്ടെന്നു തിരിഞ്ഞു കൊണ്ടിരുന്നു, ദൈദും, ഫുജൈറയും കഴിഞ്ഞ് കോർഫക്കാൻ എത്തി എന്നു മാമപറഞ്ഞപ്പോൾ പുറത്ത് മലകളായിരുന്നു, മലയും മഴയും ഒരു പാടു പ്രണയിച്ച എനിക്കു എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി, ആ സന്തോഷം കൊണ്ടാണെന്നു തോന്നുന്നു അന്നു മാമൻ കാണിച്ചു തന്ന ബഡ്സ്പേസ്( ദുബൈ ഭാഷയിൽ) ൽ ഞാൻ പെട്ടെന്നു ഉറങ്ങിപോയത്, നേരം പുലരുമ്പോഴേക്കും ഞാൻ ഉണർന്നിരുന്നു,
(ബിദിയ മോസ്കിനോടു ചേർന്ന കോട്ട)
മലയുടെ ഭംഗി രാത്രിയിൽ ആസ്വദിക്കാൻ കഴിയാത്തതു കൊണ്ടായിരുന്നു അത്. പുറത്തേക്കിറങ്ങിയ എന്റെ മുഖം വാടി, എന്റെ മനസ്സിലെ മലകൾക്കുള്ള് ചിത്രമല്ലായിരുന്നു ഞാൻ പുറത്തു കണ്ടത്,, ആകാശത്തോളം നീണ്ടു നിൽക്കുന്ന മൊട്ടകുന്നുകൾ ,, പിന്നെ എന്തിനാണു ഈ അറബികൾ അതിനെ മല എന്നു വിളിക്കുന്നത്, ക്ലാസു കട്ടു ചെയ്ത് ഞാൻ അതിരപ്പിള്ളിയിലും , മരോട്ടിച്ചാൽ , പീച്ചി എല്ലാം കണ്ടിരിക്കുന്നു, അതായിരുന്നു എന്റെ മനസ്സിലെ ഹരിതകഭംഗിയാർന്ന മലകൾ, പിന്നെ നീണ്ട രണ്ടര വർഷം ആ മൊട്ടകുന്നിന്റെ അടിവാരത്തിൽ ഞാൻ എന്റെ ജീവിതം ജീവിച്ചു തീർത്തു, മനസ്സിലേക്ക് ഞാൻ മൊഴിഞ്ഞു കൊണ്ടിരുന്നു, ഇതാണ് യതാർത്ഥ മലകൾ, മലകൾ എന്നു,….
(കോർഫക്കാൻ ബീച്ചിലെ ഒരു കേര കാഴ്ച)
യു എ ഇ യിൽ വന്നെവരെല്ലാം കോർഫക്കാൻ ബീച്ച് കണ്ടിട്ടുണ്ടാകും, ഇന്നു എനിക്കു പറയാൻ കഴിയും യു എ ഇ യിലെ ഏറ്റവും നല്ല ബീച്ച് കോർഫക്കാൻ തന്നെ യാണെന്ന്, ഏതോ ഒരു മാസ്മരിക ശക്തിയുണ്ട് ആ ബീച്ചിന്, വ്യാഴാഴ്ചകളിൽ ഞാനും മുനീർക്കയും ( എന്റെ കൂടെ ജോലി ചെയ്തിരുന്ന വ്യക്തി) ആ കടൽക്കരയിൽ പോയിരിക്കും എന്നിട്ടു നാളെകളെ കുറിച്ചു സ്വപനങ്ങൾ നെയ്യും, പിന്നെ പിന്നെ കടലിനെ നോക്കി കവിതകൾ ഉണ്ടാക്കി പാടും…
"നക്ഷത്രങ്ങളെ പറയൂ നാളെഞാൻ എവിടെ യാകും,
കടലമ്മേ പറയൂ നാളെ ഞാൻ എവിടെയാകും,
കടലിലെ മത്തികളെ പറയൂ നാളെഞാൻ എവിടെയാകും,
ഏതു ദൂസര സങ്കൽപ്പ ലോകത്തു പോയൊളിച്ചാലും മറക്കില്ല നിങ്ങളെയൊരിക്കലും",,,
(പ്രസിദ്ധമായ ബിദിയ മോസ്ക് :- കോർഫക്കാനിൽ നിന്നും കുറഞ്ഞ ദൂരം മാത്രം.)
(മോസ്കിന്റെ കാലപ്പഴക്കം..)
ഇന്നു ഞാൻ കോർഫക്കാൻ വിട്ടിട്ടു അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു, ഒട്ടു മിക്ക സ്ഥലങ്ങളിലും ഞാൻ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തു ( ദുബൈ, അജ്മാൻ, ഷാർജ, ഇപ്പോൾ അബുദാബി) പക്ഷേ ഇപ്പോഴും ഒരു ഗ്യഹാതുരത്വം പോലെ കോർഫക്കാൻ ഓർമകലിൽ സാന്ദ്രമാകുന്നു, ഏതു ദൂസര സങ്കൽപ്പ ലോകത്തു പോയൊളിച്ചാലും മറക്കില്ല കോർഫക്കാൻ ഒരിക്കലും,…
(കോട്ട രാത്രിയുടെ സൌന്ദര്യത്തിൽ )
Subscribe to:
Post Comments (Atom)
ഞാനുമുണ്ടായിരുന്നു നാലഞ്ച് വര്‍ഷങ്ങള്‍ ഖോര്‍ഫുഖാനില്‍. ആ ഓര്‍മ്മകളുടെ സുഗന്ധം എന്നും കൂടെയുണ്ടാകും.
ReplyDeleteകോര്‍ഫുക്കാന്റെ ശാന്തത- ഒരു യാത്രയില്‍ തന്നെ
ReplyDeleteമനസ്സിലാക്കി.. ഇനിയും പോകണം..
ഷാഫി, നന്നായി ഈ എഴുത്ത്.. യാത്രയുടെ ആവേശം
തെല്ലുകൂട്ടാന്‍ കഴിയുന്നു.
നന്മകള്‍..
ബീച്ച് കാണാന്‍ നല്ല ഭംഗിയുണ്ട്. എന്നാലും ആ ഗവിതകള്‍...ഹോ..
ReplyDeleteഞാൻ ഈ പറഞ്ഞ ബീച്ചിന്റെ തൊട്ടടുത്താണ് താമസിക്കുന്നനത്..
ReplyDelete