Christmas Bell Widget

Friday, October 14, 2011

എരിവ്

ഉണ്ടചോറിൽ എരിവില്ലാതെ
ഭാര്യയോടു തോന്നിയ കലിപ്പും
കണ്ട സിനിമയിൽ എരിവില്ലാതെ
നായികയോടു തോന്നിയ വെറുപ്പും
വായിച്ച പുസ്തകത്തിൽ എരിവില്ലാതെ
എഴുത്തുകാരനോട് തോന്നിയ ചമർപ്പും
കാലദേശവർണ്ണഭേദമില്ലാതെ
മനസ്സിൽ എരിഞ്ഞുകൊണ്ടിരിക്കുന്നു...

ബിൽ ക്ലിന്റണെ വെറുത്തതും
ഹിലാരിയെ നെഞ്ചോടടുക്കിയതും
സ്ട്രോസ് കാനെ ജയിലിലടച്ചതും
കുഞ്ഞാലികുട്ടിയെ ഐസ്ക്രീം തീറ്റിപ്പിച്ചതും
നീലന്റെ കസേരകളഞ്ഞതും
ജോസഫിന്റെ മാനം മാനത്തു വെച്ചു തകർത്തതും
സിരയിൽ തിളച്ച കാമത്തിന്റെ,
ഉണ്ട മുളകിന്റെ എരിവിലാണ്...

ഒരു മഴയത്തു കിളിർത്ത പ്രണയാഗ്നി
കടലാസ് മുളകായ് കരിഞ്ഞടങ്ങിയിട്ടും
വറ്റൽ മുളക് ഓർമപ്പെടുത്തിയത്
ചുകന്ന ചുണ്ടിന്റെ വളവാണ്...

എരിവിന്റെ ചിന്ത എരിഞ്ഞടങ്ങിയത്
ഇത്തിരി കുഞ്ഞൻ കാന്താരി
കുടിപ്പിച്ച വെള്ളത്തിനു കണക്കില്ലാതായപ്പോഴാണ്....

2 comments:

  1. ആശംസകള്‍ ... തുടരുക...

    കമന്റിനുള്ള വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കൂ ശാഫീ ബായ്...

    ReplyDelete
  2. മൊത്തത്തില്‍ കലിപ്പിലാണല്ലോ ഭായി... :)

    ReplyDelete