Christmas Bell Widget

Saturday, October 8, 2011

പ്രവാസിയുടെ വെള്ളിയാഴ്ച

പണിയില്ലാ പണികളാണ്
പ്രവാസിയുടെ വെള്ളിയാഴ്ച.

കൂട്ടിവെച്ച ഒരാഴ്ചത്തെ
പണികൂട്ടുകൾ തികയാത്ത
പ്രവാസിയുടെ വെള്ളിയാഴ്ച

മുക്കിലിരുന്നു നാറുന്ന
വസ്ത്രങ്ങൾ
അലമാരയിൽ ഒളിപ്പിച്ച
സോക്സുകൾ നോക്കിയലറുന്ന
കട്ടിലയൽവാസി.

ഇന്നെന്റെ ദിനമാണ്
ചോന്ന ക്ലോസറ്റ് മിനുക്കിയെടുക്കണം
വിനോയിലിനുള്ളിലെ ധൂമങ്ങൾ
വാക്വത്തിന്റെ ഹ്യദയത്തിലേക്ക്

ഉടുപ്പുകളിട്ടു കറങ്ങി
വാഷ് മെഷീനു ഭ്രാന്തുപിടിച്ച്
ശബ്ദം മാറിയിരിക്കുന്നു
ജോലിഭാ‍രം കൂടി അമറുന്ന
ഓഫീസിലെ ഓഫീസ് ബോയ് പൊലെ.

ഇസ്തിരിപെട്ടിയിൽ നിന്നും
കരിഞ്ഞ മണവും
പള്ളിയിൽ പോകുമ്പോൾ പൂശിയ
ലോക്കലത്തറിന്റെ മണവും ചേർന്ന്
ഒരു വെള്ളിയാഴ്ച ഗന്ധം

മൊബൈലിൽ ഒരു മൊഞ്ചത്തി
പാട്ടു മുഴങ്ങുന്നുണ്ട്
ഇന്നു മൊഞ്ചത്തിക്കു
അവധി കൊടുത്തു

ഈ വെള്ളിയാഴ്ച് എനിക്കു പണിയില്ലാ പണികളാണ്...

3 comments:

  1. (((((((((((O)))))))))))


    തേങ്ങ..... ഞാനുടച്ചു... പാവം തേങ്ങ.....:(

    ഇതും നല്ല പണിയാ.... ആശംസകള്‍.... :)

    ReplyDelete
  2. നിനക്കു തേങ്ങ പൊളിക്കലാണോ ജോലി, ഹഹഹഹ്, നന്ദി സുഹ്യത്തെ ..

    ReplyDelete