Christmas Bell Widget

Thursday, April 25, 2013

ആറാം നിലയിലേക്കുള്ള ദൂരം.




ഓരോ ഫ്ലാറ്റും
ഓരോ കൂടാണ്‌

ഒന്നാം നിലയിലെ ബാച്ച്ലേഴ്സിന്റെ
കാക്കകൂട്ടിൽ
എപ്പോഴും കലമ്പലാണ്‌

രണ്ടാം നിലയിലെത്തിയാൽ
കുയിലിന്റെ പാട്ട്‌ കേൾക്കാം

മൂന്നാം നില
മുങ്ങകളുടേതാണ്‌
രാത്രിയായാൽ ചിലർ
ലിഫ്റ്റിന്റെ മൂലയിൽ
വെള്ളിമുങ്ങകളുമായി അള്ളിപ്പിടിച്ചിരിക്കും

നാലാം നിലയിലെ ചെമ്പോത്തിനെ
ആരും കണ്ടിട്ടില്ല
ഞാനും

എല്ലാ ദിവസവും
ജോലിക്ക്‌ പോകുന്ന
മരംകൊത്തിയുടെ കൂടെത്തിയാൽ
വീട്ടിലേക്ക്‌ പണമയച്ചില്ലല്ലോയെന്നോർമ്മ വരും

ആറാം നില
അരിപ്രാവുകളുടെ കൂടാണ്‌
അഥവാ നമ്മുടെ വീട്‌

കിണറ്റിലുള്ള പ്രാവിനെ
ടോർച്ചടിച്ച്‌ പിടിച്ചതിന്റെ ശാപമാകാം

പീക്കോക്‌ എന്നുപേരുള്ള
ഈ കൊമ്പിൽ നിന്നും നമുക്ക്‌
പറന്നു പോകാൻ കഴിയാത്തത്‌

ചിറകുകൾ
മുറിഞ്ഞുപോയ നമ്മൾ
ലിഫ്റ്റെന്ന സ്റ്റെക്ചറിൽ
തൂങ്ങിയിറങ്ങുന്നത്‌....

5 comments:

  1. രണ്ടാം നിലയിലെ കുയിലിന്റെ പാട്ടു കേട്ടാലോ.....

    ReplyDelete
  2. കൂടിന്റെ മേല്‍ കൂട്

    ReplyDelete
  3. കൂട്ടിലെ കൂട്ടുകാർ

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  4. ഒരു സാധാരണ കാഴ്ചയെ വ്യത്യസ്തമായി കാണാന്‍ ശ്രമിച്ചിരിക്കുന്നു

    ReplyDelete
  5. കൂട് നമ്മെ മാടിവിളിച്ചു കൊണ്ടിരിക്കും, വീണ്ടും കൂട്ടുകൂടാൻ...... .

    ReplyDelete