അടച്ചു വെച്ച പുസ്തകം
തുറന്നു വെച്ചപ്പോള്
ചിതലിട്ട താളിൽ
കുത്തിവരച്ച പൂവിന്റെ
ഒരു ദളം മാത്രം ബാക്കി......
പാതയിൽ ഇപ്പോഴും
ആ കറുത്ത കല്ല്ലിൽ
ചെറുവിരലിലെ രക്തം
ഒരലുമിനിയ പുസ്തകപെട്ടി
നോക്കി കളിയാക്കി ചിരിക്കുന്നു.........
ഒളർ മാവ് വെട്ടി വീഴ്ത്തിയപ്പോൾ
വേരറ്റു വീണത്
പത്താഴത്തിൽ പഴുപ്പിച്ചെടുത്ത
മുത്തശ്ശിയുടെ ചെമന്ന സ്നേഹമായിരുന്നു....
പാടവക്കിൽ തോടിനപ്പുറത്ത്
ഒരു മഞ്ഞപ്പാവാട
ഒരു കൈനീട്ടി നിൽക്കുന്നുണ്ട്.
തോടു കടന്ന വിദ്യാലയം
ഒരു ശ്മാന ഭൂമി മാത്രം........
അടച്ചു വെച്ച പുസ്തകം
തുറന്നു വെച്ചപ്പോള്
ചിതലിട്ട താളിൽ
ഇനിയുമെത്രയോ ചിത്രങ്ങൾ
ചിത്രങ്ങളല്ലാതെ.....
ഒളർ മാവ് വെട്ടി വീഴ്ത്തിയപ്പോൾ
ReplyDeleteവേരറ്റു വീണത്
പത്താഴത്തിൽ പഴുപ്പിച്ചെടുത്ത
മുത്തശ്ശിയുടെ ചെമന്ന സ്നേഹമായിരുന്നു...!