അഞ്ചാം ക്ലാസിലെ
ചാരു ബെഞ്ചിലിപ്പോഴും
തൂവെള്ള പൂവിന്റെ
മനം മയക്കും നറുമണം
ഗണിതവാദ്യാർ ചുവപ്പിച്ച
ഉള്ളംകൈ, ചെമ്പകം നീട്ടിയ
കൊച്ചു പാവാടക്കാരി..
ചെമ്പകമന്നുതൊട്ടിന്നോളം
മണക്കുന്നു മനസ്സിലും
രണ്ടുവര നോട്ടിലും
കറുത്തുണങ്ങിയ മണമുള്ള അല്ലികൾ ...
ചെമ്പകം
മൊട്ടിലേ സുന്ദരി
വിരിഞ്ഞാലോ നർത്തകി
വീണാലോ അത്തർ വില്പനക്കാരി..
അഞ്ചാം ക്ലാസിലെ
ചെമ്പക പെൺകൊടി
മഞ്ചലുകേറി പോയിട്ടും
അഞ്ചാറുചെമ്പകം
നറുമണം പൊഴിക്കുന്നീ നിശയിലും....
ചെമ്പകം
ReplyDeleteമൊട്ടിലേ സുന്ദരി
വിരിഞ്ഞാലോ നർത്തകി
വീണാലോ അത്തർ വില്പനക്കാരി..
ഈ വരികള്‍ക്കൊരു സല്യൂട്ട്
സ്നേഹാശംസകള്‍
മനോഹരമായ വരികള്‍.... :)
ReplyDelete