സ്വാതന്ത്ര്യമിപ്പോൾ
ഒഴുക്കുനിലച്ചൊരു പുഴയാണ്
പുഴക്കരയിൽ
ഹിന്ദുവെന്നും
മുസ്ലിമെന്നും
ക്രിസ്ത്യനെന്നും പേരുള്ള
മൂന്ന് ഫാക്ടറികളുണ്ട്
മൂന്നിടത്തും അവരവർക്ക് മാത്രമുള്ള
തോക്കും റൊട്ടിയും ഉണ്ടാക്കുന്നുമുണ്ട്.
പക്ഷെ
അവരുടെ മാലിന്യം
മൂന്ന് i s o മാർക്കിലൂടെ
കലഹിച്ച് പ്രവഹിച്ച്
സ്വാതന്ത്ര്യമെന്ന പുഴയെ
കാളിന്ദിയാക്കുന്നു..
അതിൽ ദാഹം തീർക്കുന്ന
അവസാന മനുഷ്യനും
പിടഞ്ഞൊടുങ്ങുകയാണ്..
II
കാട്
മ്യഗങ്ങളുടെതാണ്
പുഴ, കടൽ
മത്സ്യങ്ങളുടെതാണ്
ആകാശം
പറവകളുടെതാണ്
എന്നിട്ടും
പ്രക്യതിയെന്ന സ്വതന്ത്ര കവിത
മനുഷ്യൻ അവന്റെ ഭാഷയിലേക്ക്
പരിഭാഷ ചെയ്തുകൊണ്ടിരിക്കുകയാണ്....
ഒരൊറ്റവരി കവിത
ReplyDeleteജയ് ഹിന്ദ്
എല്ലാ മലിനതകളും മറയ്ക്കുന്ന ഒരു വെള്ളത്തുണി പോലെ
കവിത വായിച്ചു. ആശംസകള്‍
ReplyDelete“ജയ് ഹിന്ദ്”..
അര്‍ത്ഥസുന്ദരമായ കവിതകള്‍, ഓണാശംസകള്‍
ReplyDelete