Christmas Bell Widget

Sunday, July 29, 2012

നോമ്പ്



ഉമ്മ എന്നുപേരുള്ള
ഒരീത്തപഴമുണ്ട്

കാലം കറുപ്പിച്ച
കാരക്ക

ഓരോ നോമ്പും
തുറപ്പിച്ചത്
പഴങ്ങൾക്കും
പത്തിരിക്കും
കോഴിക്കറിക്കും മുന്നെ
അടുക്കളയിൽ നിന്നും
പാടിവന്ന കാരക്കയാണ്...

അറബിനാട്ടിലെ താൽകാലിക കുടിലിൽ
വെള്ളികിണ്ണത്തിൽ
ബംഗാളിയും
പാക്കിസ്ഥാനിയും
ഈജിപ്ഷ്യനും
പേരറിയ-
മുഖമറിയാമാളുകളും
എന്നോടൊപ്പം
ഇന്നും തിരയുന്നുണ്ട്

ഉമ്മ എന്ന ബ്രാൻഡുള്ള
ഈന്തപ്പഴം...
---------------------------------

നോമ്പ് നോൽക്കുമ്പോഴും
പട്ടിണി കിടക്കുമ്പോഴും
പടച്ചോന്റെ പാട്ട് കേൾക്കാം

പടച്ചോന്റെ പാട്ട്
വിശക്കുന്നവർക്ക് മാത്രമുള്ളതാണ്

വിശന്നുപൊരിഞ്ഞവർ
വയറ്റത്തടിച്ച് പാ‍ട്ടിന്
പാശ്ചാത്തല സംഗീതമൊരുക്കും..

റിയാലിറ്റിഷോയിൽ
ഒരു കോടിയുടെ സ്വർഗം
പടച്ചോൻ ആകാശത്ത്
പണിതു കൊണ്ടിരിക്കുകയാണ്

മനുഷ്യനായി
പിറന്നതു കൊണ്ട് മാത്രം
ഒരുത്തൻ
എസ് എം എസ് അയച്ചിട്ടുണ്ട്

പത്ത്
എം എം എസ്സിന്
ഒരു നേരത്തെ ചോറ്
കിട്ടുമായിരിക്കും..

4 comments:

  1. കവിത നന്നായി...
    ഇഷ്ടപ്പെട്ടു...
    ആശംസകള്‍..

    ReplyDelete
  2. ഇതു കലക്കി.മറക്കാത്ത മധുരമായി പൊന്നുമ്മമാര്‍! നോമ്പ് അവര്‍ക്ക് കൂടിയുള്ളതാണ് -നമ്മുടെ പ്രാര്‍ഥനകളിലെ ഓര്‍മ്മക്കൂട്ടായി.

    ReplyDelete
  3. ഉമ്മയെന്ന ഈത്തപ്പഴം

    ചക്കരപോലത്തെ കവിത.

    ReplyDelete