Christmas Bell Widget

Tuesday, January 31, 2012

മറന്നു വെച്ച കത്തുകൾ..

പ്രിയേ,

മണൽക്കാട് തണുത്തിരിക്കുന്നു
മരുപച്ചകളെ തഴുകി
ഈന്തപ്പനയോലകളിൽ സംഗീതമിട്ട്,
മരുഭൂമി തണുപ്പിക്കുന്ന തെന്നലിനെ
പേടിച്ച് ആളുകൾ പുതപ്പുകളിലേക്ക്
പുതഞ്ഞു കൊണ്ടിരിക്കുന്നു....

വിരഹത്തിന്റെ നെരിപ്പോടിൽ
നീറിപുകയുന്നെൻ മനം കുളിർപ്പിക്കാൻ
വ്യഥാ ശ്രമം നടത്തുന്ന
അറബിക്കാറ്റിനോട്
എനിക്ക് സഹതാപമാണ്...!!

നീയിപ്പോൾ കുംഭത്തിന്റെ ചൂടിലാണല്ലോ ?
ചുറ്റും ചൂടു പിടിച്ച സൂര്യന്മാർ
നിനക്കു ചുറ്റും തിരിയുന്നു.

മീൻ മുറിക്കുമ്പോൾ
നിന്റെ കണങ്കാൽ കണ്ട്
ചൂടു പിടിച്ച കുറിഞ്ഞിയെ മുതൽ
അകത്തും പുറത്തും
കുംഭവെയിൽ കണങ്ങളെ
തോൽ‌പ്പിക്കുന്ന നിന്റെ
മകരമാസ മാനസത്തോട്
എനിക്ക് അസൂയ തോന്നുന്നു..!!

ആറുമാസം കഴിഞ്ഞാൽ
മരുഭൂമിയിൽ ചൂടുകാലമാണ്

മരുപച്ചകൾ വറ്റി
മരുഭൂമി ചുട്ടു പഴുക്കും
ഉരുകിയൊലിക്കുന്ന ഊഷരഭൂമിയിൽ
നിന്നെപോലെ പിടിച്ചു-
നിൽക്കാൻ എനിക്കാവില്ല.

ഈന്തപഴങ്ങൾ പാകമാകുന്ന നാളിൽ
മഴക്കാലത്തിന്റെ സാന്ദ്രമായ സംഗീതത്തിൽ
നിന്റെ ഹ്യദയത്തിൽ
എന്റെ ഹ്യദയം ചേർത്തുവെക്കാൻ
മരുഭൂമിയിൽ നിന്നും മണ്ണിലേക്ക് ഞാൻ വരാം...

6 comments:

  1. എല്ലാ ആശംസകളും, മഴയിലും മഞ്ഞിലും വസന്തത്തിലും പ്രണയം പങ്ക് വെക്കുക.

    ReplyDelete
  2. നന്ദി.. മുല്ല..പ്രണയം കാലഭേദങ്ങൾ കടന്ന് പങ്കുവെക്കലിന്റെ വസന്തത്തിൽ വിരിയട്ടെ..

    ReplyDelete