Christmas Bell Widget

Saturday, January 14, 2012

ഗ്രീഷ്മം ഈന്തപ്പനയോട് ചെയ്യുന്നത്

മരുഭൂമിയിൽ ചുടുകാറ്റിനൊപ്പം
ഈന്തപ്പനകൾ നൃത്തം ചെയ്യും
മദാലസയായ നർത്തകിയുടെ
അതിമോഹന ഗ്രീഷ്മ നൃത്തം

ചുടുകാറ്റിൽ ഈന്തപ്പനയുടെ
വിയർപ്പിന്റെ ഗന്ധം
കാത്തിരിക്കുന്ന സൂഫിമല

ആ നൃത്ത സമാപ്തിയിൽ
ഗ്രീഷ്മം ഈന്തപ്പനയോട്
ചെയ്യാനുള്ളത് ചെയ്ത് തീർക്കുമ്പോഴാണ്
ഞാനൊരു ഈന്തപഴത്തിൽ കണ്ണു വെക്കുന്നത്

3 comments:

  1. വേനല്‍ പൊള്ളുമ്പോള്‍ എല്ലാവരും പറയുമായിരുന്നു,ഈന്തപ്പഴം പഴുക്കാനാണെന്ന്..

    ReplyDelete
    Replies
    1. വേനലിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ഈന്തപ്പഴം കൂടുതൽ പാകമാകുന്നു ..

      Delete
  2. prakruthi dharmam alle cheyyunnathu....?
    good one, cngts.

    ReplyDelete