Christmas Bell Widget

Monday, November 21, 2011

ഡാമുകൾ പറയുന്നത്



കവി കരയുന്നു ‘ആറ് മരിച്ചെന്ന്'
എൻ ചിതാഭസ്മം നിളയിലൊഴുക്കു-
മുറിഞ്ഞ് മണൽ തിട്ടയിൽ തട്ടി നിൽക്കുമെന്ന്

ഡാമു പറയുന്നു ഞാനൊരു സാഗരമായ്
ഒഴുകിത്തിമിർക്കാൻ പോണെന്ന്
ഇനിയൊരന്ത്യോപചാരമില്ലാതെ,
ചിതക്കു മാറ്റിവെച്ചൊരാ ചന്ദനതടികൊണ്ടു കൂടി-
നിങ്ങളെയും കൊണ്ടൊഴുകാൻ പോണെന്ന്

പുഴക്കു മുകളിൽ പൂഴിമണ്ണ് തിരഞ്ഞവരോട്
നിളയുടെ ശ്വാസനാളത്തിലേക്ക് വിഷവായു
കടത്തി കൊന്നവരോട്, ക്ഷമയില്ല
മദമിളകികൊണ്ടുപോകാൻ വെമ്പലാണീ ഡാമിന്..

പുഴയൊഴുകാത്ത പട്ടണങ്ങൾ,
നിണം മണക്കുന്ന ചേരികൾ
മാംസം തെറിച്ച റെയിൽ വേ ട്രാക്കുകൾ
പെണ്ണിനെ ചവച്ചരച്ച മുക്കും മൂലയു-
മെല്ലാമൊന്നു കഴുകണം വെടിപ്പായി
ഡാമിനൊന്നു ശുദ്ധികലശം ചെയ്യണമെത്രെ...

പുഴയെക്കൊന്ന് മദിച്ചൊരു വർഗ്ഗമേ
കാടിനെ വെളുപ്പിച്ച്, പുകവമിപ്പിച്ച്,
ജല മൂറ്റിയെടുത്തു, നീരുതടഞ്ഞ്
ജനനിയെ കരയിച്ച മർത്ത്യ മ്യഗങ്ങളേ,
നിന്നിലേക്കൊരു ജലപ്പീരങ്കി ഞാൻ
കാത്തുവെച്ചിട്ടുണ്ടതു നിർഭയം തൊടുക്കുവാൻ
അമ്മയും പെങ്ങളും, മക്കളും, പൈതലു-
മെല്ലാം കൊന്നൊടുക്കുവാൻ കണ്ണടക്കുന്നു ഞാൻ
ഭ്രാന്തിയായൊന്നൊഴുകട്ടെ തുടച്ചു കളയട്ടെ
നിൻ വിക്യത ചിത്രങ്ങളീ ഭൂമിയിൽ...

9 comments:

  1. മരമില്ലാതെ, മണലില്ലാതെ, ജലമില്ലാതെ ജീവിക്കാന്‍ പറ്റുമോന്ന് കണ്ണൂരാനൊന്നു നോക്കട്ടെ!

    (കുറച്ചാളെയും കൂട്ടിവരാം. ഒരുങ്ങിയിരുന്നോ)

    ReplyDelete
  2. വേഗം വാ.. എന്തായാലും ഞാനും കുറച്ചാളുകളെ കൂട്ടിവരാം. ഒരു വഴിക്ക് പോവുകയല്ലെ...!!

    ReplyDelete
  3. വരിയിലെ അഗ്നി കെടാതെ നോക്കുക.
    ഉള്ളിലെ 'കലാപം' ചോരാതെ നിലനിര്‍ത്തുക.
    അഭിവാദ്യങ്ങള്‍ സുഹ്രത്തേ...

    'മാസം തെറിച്ച റെയിൽ വേ ട്രാക്കുകൾ'
    'ജലം മൂറ്റിയെടുത്തു'
    'ഒഴികിത്തിമിർക്കാൻ'
    എന്നതിന് പകരം..

    ഒഴുകിത്തിമിര്‍ക്കാന്‍
    മാംസം തെറിച്ച
    ജലമൂറ്റിയെടുത്തു - എന്നാക്കിയാല്‍ നന്ന്.

    ReplyDelete
  4. മാറ്റം വരുത്തിയിട്ടുണ്ട്, സുഹ്യത്തെ, നന്ദി. ആ വായനക്ക്

    ReplyDelete
  5. സാധാരണ കവിത വായിച്ചാല്‍ വല്ലാതെയൊന്നും മനസ്സിലാകാത്ത എനിക്ക് വരെ മനസ്സിലാവുന്നു ഈ വരികള്‍ ..തണല് പറഞ്ഞത് പോലെ അഭിവാദ്യങ്ങള്‍ ..

    {ജാലകത്തില്‍ പോസ്റ്റ്‌ ചെയ്തത് കണ്ടു വന്നതാ...}

    ReplyDelete
  6. Vattatha puzakalkku mele....!!

    Maanoharam, Ashamsakal....!!!

    ReplyDelete
  7. ഡാമുകൾ പറയുന്നത് ഇതൊക്കെ തന്നെയായിരിക്കാം. മുല്ലപ്പെരിയാറിന്റെ ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കിയാൽ...

    ReplyDelete