Christmas Bell Widget

Saturday, November 12, 2011

ഓന്ത്.....


പച്ചിലംകാടിന്റെയുള്ളിൽ
പച്ച പുതച്ചും
പുളിമരത്തിന്റെ മുകളിൽ
പുളിയായ് ഞാന്നും
കരിയിലകൾക്കിടയിൽ
മണ്ണിൽ കാരോടിയും
നടന്നിരുന്ന പഴയ ഓന്തിന്നു-
നിറക്കൂട്ടുകൾ വിൽക്കുന്നു.....!!

മുഖപുസ്തകത്തിൽ മാറ്റുന്ന
‘പുതുമുഖ’ങ്ങളായും
ലൈക്കിനു താഴെ
തൂങ്ങിക്കിടക്കുന്ന കമന്റുകളായും
പോസ്റ്റുകൾക്കിടയിൽ വിലസുന്ന
അപരന്നായും
അപരന്നായ് വന്ന് ‘ഭരണി' പാടുന്ന
അജ്ഞാതനായും
നാഴികക്കു നാൽ‌പ്പതു വട്ടം
നിറം മാറാൻ ‘ഫേസ് ബുക്കാണ്'
ആ പഴയ പേറ്റന്റ് വാങ്ങിയത്...!!!

നിറക്കൂട്ടു വിറ്റ ആ ‘മൂപ്പനോന്ത്'
അവസാനമായി പറഞ്ഞത്..!

ശാപം കിട്ടിയ ആ പഴയ
ഉപമ ഇനി മറക്കുക..

ഇനിയാരുമാരേയും ഞങ്ങളെ ചൊല്ലി
പഴിക്കാതിരിക്കട്ടെ, .....!

4 comments:

  1. കാരോടി നടക്കുക എന്ന് നാട്ടില്‍ പറയും ... അത് കാറൊടി എന്നല്ല ... എഴുത്തുകാരാ ....
    മറ്റുള്ളവരുടെ ബ്ലോഗ്ഗുകളും വായിച്ചു കൊള്ളൂ ...
    അത് ഗുണം ചെയ്യും ... ബലം പിടിച്ചിരുന്നാല്‍ പിന്നീടു ആരും വന്നില്ലെന്നു വരും
    ആശംസകളോടെ .....(തുഞ്ചാണി)

    ReplyDelete
  2. നന്ദി.. ഈ നേർവായനക്ക്, തെറ്റുകൾ ചൂണ്ടി കാണിച്ചു തരുന്നത് ഒത്തിരി ഉപകാരപ്രദമാകുന്നു..

    ReplyDelete
  3. ഇഷ്ട്ട കലക്കീട്ടാ .......... ആശംസകള്‍ ... വീണ്ടും വരാം ... സസ്നേഹം

    ReplyDelete