Christmas Bell Widget
Tuesday, November 8, 2011
ചായ കോപ്പയിലെ കൊടുങ്കാറ്റുകൾ
കുടിക്കുന്ന ചായയിൽ
മധുരം പോരെന്ന് ‘യുവാക്കൾ'
കുടിച്ച ചായയിൽ മധുര-
മധിക മെന്ന് 'കാർന്നവർ'
ഇതൊന്നുമറിയാതെയവരുടെ
‘കൈവിശറികൾ ' ഈച്ചയെ
തുരത്താൻ പാടുപെടുന്നു.
*******************
കോൾഡ് കോഫി കുടിച്ച്
കാമുകിയന്നു പറഞ്ഞത്
‘പ്രണയമെത്ര തീവ്രമെന്ന്'
ഇന്നീ കറുത്ത കോഫിയിൽ
അലിഞ്ഞു ചേർന്ന ക്യൂബുകൾ
ഗ്ലാസിനോട് പറഞ്ഞത്
‘നീ കേട്ടതെത്ര നുണകളാണെന്ന്'..
************************
ഇന്ത്യൻ കോഫീ ഹൌസിൽ
പ്രണയം ചൂടുപിടിച്ചപ്പൊൾ
‘പാലിട്ട ചായയുടെ
നിറമാണ് നിനെക്കെ'ന്നു ഞാൻ
ഇന്നു വഴിയോര ചായക്കടക്കാരനോട്
ചോദിച്ചപ്പോൾ തന്നത്
‘നിന്റെ നിറം പോലും പാടകെട്ടിയത്.'.
Subscribe to:
Post Comments (Atom)
ഷാഫി, നന്നായിട്ടുണ്ട്!
ReplyDeleteഅവസാന വരിയിൽ ഒരു ആശയക്കുഴപ്പം ഉണ്ടോ?