Christmas Bell Widget

Tuesday, November 15, 2011

പ്രവാസം


ഞാൻ മണ്ണിൽ നിന്നും
മരുഭൂവിലേക്ക് പറിച്ചു നട്ട
പുതിയ ഇനം ഞാ‍റാണ്.

ഒന്നിനു നൂറ്റിപതിമൂന്നു മേനി-
വിളവുകൊയ്യാൻ നിങ്ങൾക്കിനി-
തോട് പൊട്ടിച്ച്,വെള്ളമൂറ്റുന്നതിനു
കരക്കാരുടെ ചീത്തവിളിയോ
തണ്ടു തുരപ്പനെ തുരത്താൻ
രാത്രി സഞ്ചാരമോ വേണ്ട.!

മരുഭൂമിയുടെ പൊള്ളുന്ന മണൽ-
തരിയിലാണ്ടു പോയെൻ വേരുകൾ
കരിഞ്ഞുണങ്ങിയെങ്കിലുമെന്റെ
മേനിക്കെന്തൊരു ഹരിതഭംഗി..!

ഞാനൊരിക്കൽ നട്ട് ഒരിക്കൽ മാത്രം
കൊയ്തെടുക്കേണ്ടവനല്ല
ഒറ്റ നടീലിൽ പത്താഴമെന്നും
നിറച്ചിടാൻ തൊണ്ണൂറു ദിനമെത്തിയ
വിളഞ്ഞ കതിരാണുമെന്നും ഞാൻ.

ഇനിയെന്നെ തൊണ്ണൂറിലെങ്കിലും തിരിച്ചെടുക്കുക.

1 comment:

  1. വളരെ ഇഷ്ടമായി പ്രിയാ
    പ്രവാസത്തിനെ പുതിയ രീതിയില്‍ കവിതയാക്കിയ താങ്കള്‍ക്ക് ആശംസകള്‍

    ReplyDelete