Christmas Bell Widget
Saturday, November 19, 2011
ചില പേടിപ്പെടുത്തലുകൾ..
രാത്രി പറങ്കിമാവിൻ കാട്ടിലൂടെ
സഞ്ചരിക്കുമ്പോൾ പേടിച്ചതു
യക്ഷിയേയോ, മാടനേയോയല്ല,
വഴിതെറ്റിവീഴാവുന്ന പൊട്ടകിണറിനെയാണ്..
കലാലയത്തിൽ കലാപകാരനെന്നു
സ്വഭാവ പത്രത്തിൽ മുദ്രയിട്ടു
പുറം തള്ളിയപ്പോൾ പേടിച്ചതു
ഭാവിയോ, ജോലിയോ,പരീക്ഷയോയല്ല
ഒരു പ്രണയലേഖനത്തിന്റെ മറുപടിയാണ്...!
മണൽകാട്ടിൽ അമ്മാവൻ മൂന്നു സംവത്സരം
കൂട്ടിലിട്ട് ,അപ്പണി വെറുത്തു,പോകുമ്പോൾ
പേടിച്ചതു നോ എൻ ട്രിയോ, വിസയോ
ഒഴുക്കു നിലക്കുന്ന ദിർഹംസോ അല്ല.
നിശബ്ദമായിരുന്ന മൂന്നു വർഷത്തിന്റെ
പ്രണയം എന്റെ മുഖത്തുമുളച്ച മീശ
തിരിച്ചറിയാതെ പോകുമോയെന്നായിരുന്നു....
മരുഭൂമി വീണ്ടും വിളിച്ചു ഞാൻ വിളികേട്ടു,
സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന
കാര്യസ്ഥന്റെ 'ശനി' അടിയറവിൽ
ഒപ്പുവെക്കാതിരുന്നതിൽ പുറം തള്ളിയപ്പോൾ
പേടിച്ചതു, സ്റ്റാറ്റസോ, ഉദ്ദ്യോഗ കയറ്റമോ
കുടുംബത്തിനുല്ലസിക്കാനുള്ള ബംഗ്ലാവോ
ഷൈക്ക് സായിദ് റോഡിൽ പായുന്ന കോറോളയോയല്ല
അവസാന, താലി പണയം വെക്കാൻ
ഭാര്യയുടെ സമ്മത മൊഴിയായിരുന്നു.
പിന്നേയും മരുഭൂമി വിളിച്ചു. ഞാൻ വിളികേട്ടു..
പിന്നെയും ചില ചീറ പേടിപ്പെടുത്തലുകൾ....
Subscribe to:
Post Comments (Atom)
ഞെട്ടിപ്പിക്കുന്ന ഓര്‍മപ്പെടുത്തലുകള്‍ കൃത്യമായി കോറിയിട്ടു.
ReplyDeleteഇങ്ങനെ വേണം.
കുടുംബത്തിനുല്ലസിക്കാനുള്ള ബംഗ്ലാവോ
ReplyDeleteഷൈക്ക് സായിദ് റോഡിൽ പായുന്ന കോറോളയോയല്ല
അവസാന, താലി പണയം വെക്കാൻ
ഭാര്യയുടെ സമ്മത മൊഴിയായിരുന്നു
പേടിപെടുത്തുന്ന യാഥാര്‍ത്യങ്ങള്‍..വരച്ചു കാണിക്കുന്ന വരികള്‍...ആശംസകള്‍ keep it up..!!
പേടി മനസ്സിലാവുന്നു...
ReplyDelete