Christmas Bell Widget

Monday, February 18, 2013

പേരുമാറ്റപെട്ട മാനസികാരോഗ്യ കേന്ദ്രങ്ങൾ..




ഓർക്കാനൊന്നും ഇഷ്ടപ്പെടാത്തവർ
സംഗീതോപകരണങ്ങൾ
കൊണ്ടുനടക്കാറില്ല...

എന്നിട്ടും
നഗരത്തിലേക്ക്‌ നോക്കി
നോക്കി നിൽക്കവെ
ജനലഴികൾ വീണകമ്പികളാകുന്നു...

അവ ഒരു സംഗീതവും
പൊഴിക്കുന്നില്ല

ഓർമ്മ എന്ന ഷോക്ക്‌
ട്രീറ്റ്‌മന്റ്‌ മാത്രം നൽകുന്നു..

ഫ്ലാറ്റുകൾ
വില്ലകൾ
ഹോട്ടലുകൾ

പേരുമാറ്റപെട്ട മാനസികാരോഗ്യ കേന്ദ്രങ്ങൾ..

2 comments:

  1. ഓര്‍മ്മ എന്ന ഷോക്ക് ട്രീറ്റ്മെന്റ്

    ReplyDelete
  2. ഓർമ്മ വീണകമ്പികളാകുന്നു...

    ReplyDelete