Christmas Bell Widget

Monday, January 16, 2012

മതിലുകൾ..

മകൾ ജനിച്ചപ്പോൾ
മനസ്സു ഗണിച്ചത്
മതിൽ പണിയണമെന്ന്

ഒന്നരവയസ്സുകാരിയുടെ
പൂമേനിക്ക്
ബന്ധുക്കളുടെ താരാട്ടിൽ
ഭാര്യയുടെ കള്ളകണ്ണുകൊണ്ട്
ആ‍ദ്യമതിൽ..

തേനും വയമ്പും കൂട്ടി
ഹരിശ്രീ കുറിച്ചപ്പോൾ
സ്കൂളിന്റെ ചെറുമതിലിനുള്ളി-
ലൊരുമതിൽ ചിന്തയായ് ..

ഒരു വന്മമതിൽ
വിദ്യാലയാങ്കണത്തിലും
വാദ്യാരിലും...

ചീട്ട് കളിക്കുന്ന
തെമ്മാടി പാമ്പുകൾ
വലിച്ചിഴക്കുന്ന പൊന്തക്കാട്..

ഓരോ ഇടവഴിയിലും ഇടതും
വലതും നോക്കാതിരിക്കാനവളുടെ
കണ്ണിൽ മുൾ വേലികൾ കെട്ടി.

ആരോ കൊടുത്ത മധുരം
വാങ്ങിക്കഴിച്ചതിന്
മധുരമില്ലാത്ത തല്ലിൽ
മധുരത്തിനും മതിൽ പണിതു.

കിണുങ്ങി കരഞ്ഞ
മൊബൈലിനു മതിൽ
തീർത്തത് നാളെ
ഒരു ചെറു ചിത്രശലഭമായ്
പറക്കാതിരിക്കാൻ..

കുട്ടുകാരൻ നൽകുന്ന പൂവ്
ചീഞ്ഞ വടഗന്ധമുണ്ടെന്നോതി
മതിലിൽ ഉരച്ചു കൊന്നു.

നടവഴികളിൽ ,
ബസ്റ്റോപ്പിൽ,
കൂട്ടുകാരിയുടെ വീട്ടിൽ,
വീട്ടിലേക്കുള്ള വിജനമായ
പാടവരമ്പത്ത്,
മകൾകൊപ്പം പണിത മതിലിന്റെ
കടം വീട്ടാൻ
ഞാനിന്നൊരു ഭ്രാന്തൻ
മതിൽകെട്ടിനുള്ളിലാണ്....!!!

7 comments:

  1. സന്തൊഷം.. നമ്മുടെയെല്ലാം ജീവിതം സുരക്ഷിതമായി തീരട്ടെ...!!

    ReplyDelete
  2. നടവഴികളിൽ ,
    ബസ്റ്റോപ്പിൽ,
    കൂട്ടുകാരിയുടെ വീട്ടിൽ,
    വീട്ടിലേക്കുള്ള വിജനമായ
    പാടവരമ്പത്ത്,
    മകൾകൊപ്പം പണിത മതിലിന്റെ
    കടം വീട്ടാൻ
    ഞാനിന്നൊരു ഭ്രാന്തൻ
    മതിൽകെട്ടിനുള്ളിലാണ്....!!!

    ഒത്തിരി ഇഷ്ടപ്പെട്ടു കവിത.ആശംസകൾ !

    ReplyDelete
    Replies
    1. നന്ദി മൊയ്തീൻ മാഷേ...

      Delete
  3. നടവഴികളിൽ ,
    ബസ്റ്റോപ്പിൽ,
    കൂട്ടുകാരിയുടെ വീട്ടിൽ,
    വീട്ടിലേക്കുള്ള വിജനമായ
    പാടവരമ്പത്ത്,
    മകൾകൊപ്പം പണിത മതിലിന്റെ
    കടം വീട്ടാൻ
    ഞാനിന്നൊരു ഭ്രാന്തൻ
    മതിൽകെട്ടിനുള്ളിലാണ്....!!!
    കൊള്ളാം

    ReplyDelete
  4. like it, aantharika sathapole vaakyangalilum sakthi venam.

    keep writting...

    ReplyDelete