നഗരം കെട്ടിടങ്ങൾ തിന്നുന്നു
അതപ്പാടെ തൂറുന്നു
കമ്പ്യൂട്ടറുകൾ തിന്നുന്നു
അതുമുഴുവൻ ഡൌൺലോഡ് ചെയ്യപ്പെടുന്നു
ഫ്ലാറ്റുകൾ തിന്നുന്നു
അതു താഴെ ഫ്ലാളാറ്റായി പരക്കുന്നു.
തിന്നുന്നു
തൂറുന്നു
പിന്നെയും തിന്നുന്നു
പിന്നെയും തുരുതുരാ തൂറുന്നു
നഗരങ്ങൾ ഉറങ്ങുന്നതേയില്ല.
അതിനുമീതെ
ബസ്സ്
കാറ്
ഓട്ടോറിക്ഷ
പേരുള്ള
പേരില്ലാ
യാത്രക്കാരൻ കാറിതുപ്പുന്നു
കറുത്ത അടിവസ്ത്രമണീഞ്ഞ കാൾഗേൾസ്
ഗ്രാമങ്ങളെ തോക്കു ചൂണ്ടി
തീട്ടം തീറ്റിക്കുന്നു..
തീറ്റിച്ച് തീറ്റിച്ച്
സുരസുന്ദരിയാക്കുന്നു...
Malinnyam...!
ReplyDeleteAshamsakal...!!!