ഏകാന്തതയുടെ തുരുത്തിലേക്ക്
പാതയൊരുക്കിയ
മൊബൈൽ ഹൈവേകളേ..
അസംഖ്യം
മുത്തുചിപ്പികൾ പെറുക്കിയെടുത്ത
വെബ്കാം ചാനലുകളെ
അവളെ താരാട്ടുപാടിയുറക്കിയ
എസ് എം എസ് പരവതാനികളെ
നിങ്ങളാണോ
ആർക്കും പിടികിട്ടാതെ
എല്ലാവരാലും വായിക്കപ്പെട്ട
ഉത്തരാധുനിക നഗ്ന കവിതകൾ ..?
II
എത്ര ആകാശ പാതകളാണ്
എത്രയെത്ര കടൽ ചാലുകളാണ്
എത്രയെത്രയെത്ര കരവഴികളാണ്
എന്നിട്ടും ഞാനെത്രമാത്രം
വൈകിയാണ് നിന്നിലേക്കെത്തുന്നത്.
III
ആണ്ടിലൊരിക്കൽ
നാടുകാണാൻ വരുന്നവൻ
മലയാള മണ്ണിന്റെ
ഉത്തരാധുനിക
വഴിമുറിക്കവിത വായിക്കുന്നു.
IV
നിറയെ
ആകാശ കതിനകളുമായി
ഏതുനിമിഷവും
ആർത്തലച്ചെത്താവുന്ന
പേമാരിയാണ് ഞാൻ
ഇതളുകൾ നനഞ്ഞൊട്ടി
മണ്ണിനെ ചുംബിച്ചിഴയാൻ
ഹ്യദയവാടിയിൽ
വസന്തകാലത്തിന്റെ ജാലകം തുറന്ന്
പൂത്തുനിൽക്കുകയാകും നീ...
ReplyDeleteകവിത നന്നായിട്ടുണ്ട്
അവളെ താരാട്ടുപാടിയുറക്കിയ
ReplyDeleteഎസ് എം എസ് പരവതാനികളെ
കാലത്തിന്റെ ഒരു പോക്കേ... മുത്തശ്ശി പറയുന്ന പഴമയുടെ ചൂരുള്ള കഥകൾ കേട്ടുറങ്ങിയ
കുട്ടി ഇന്ന് ഒരു എസ് എം എസിൽ ഉണരുന്നു, ഉറങ്ങുന്നു... മുത്തശ്ശിക്കഥകൾ കള്ളക്കഥകളത്രേ...
'ദർപ്പണ'ത്തിലെ കവിതകളിൽ പലപ്പോഴും കാലത്തിന്റെ ഒരു സംക്ഷിപ്താവലോകനം കൂടി ഉള്ളടങ്ങിയിരിക്കുന്നു.
മെയിലെ....
ReplyDeleteമയിൽപ്പീലിവിടർത്തി
മുന്നിലറ്റാച്ചുമെന്റൊന്നുമില്ലാതെ
തുറന്നു കിടക്കുന്നു-
ഫോർവേർഡ് ചെയ്യണം
ഗ്രൂപ്പായ് തന്നെ
എടീ ഫീമെയിലെ
ഒടുവിൽ ‘ഫീ’ചോദിക്കരുത്,
പീഡനത്തിൽ കുരുക്കരുത്... :)
ഷാഫി..
മെയിലേ
ReplyDeleteപീലിവിടർത്തിയാടും മയിൽ പോലെ
അറ്റാച്ച്മെന്റൊന്നുമില്ലാതെ-
ഫോർവേർഡ് ചെയ്യണം
ഗ്രൂപ്പായ്ത്തന്നെ...
ഫീമെയിലെ
ഫീ ചോദിക്കരുത്
പീഡനത്തിൽ കുരുക്കുകയുമരുത്.. :)
ഷാഫി..