Christmas Bell Widget

Thursday, January 12, 2012

വിരഹത്തിന്റെ പ്രായഭേദങ്ങൾ...

ശൈശവം...

=========
പൊക്കിൾ കൊടി മുറിച്ചപ്പോൾ
കേട്ട വാവിട്ട കരച്ചിൽ..

കൌമാരം...
===========
നിനക്കു പകരമെറിഞ്ഞ
ചെമന്ന മാമ്പഴത്തിനു കൊണ്ട്
ഭൂമറാംഗ് തിരികെ വരുമ്പോൾ
“പറ്റിപ്പിടിച്ചത് കണ്ടു മറന്ന
നിന്റെ രക്തക്കറ തന്നെ”

യൌവനം
=========
യാത്രപോകുമ്പോൾ
പ്രണയത്തിന്റെ കൽക്കരി
ഹ്യദയത്തിലിട്ടു ചുട്ടെടുത്ത്
ചിന്തയിൽ കറുത്ത പുക-
പറത്തിയോടുന്ന “തീ”വണ്ടി...

വാർദ്ധക്യം..
==========
“ഊന്നു വടിക്കു പച്ചിലകളോടു
പറയാനൊരു തമാശ...”

മരണം
======
“ചന്ദനത്തടി എരിഞ്ഞടങ്ങിയിട്ടും
സുഗന്ധം പരത്തിയുയർന്നു-
പോയൊരു തെക്കന്‍ കാറ്റ്”

2 comments:

  1. യൌവനവും വാര്‍ദ്ധക്യവും മരണവും കൂടുതല്‍ ഇഷ്ടമായി. നന്നായി.....വളരെ

    ബൂമെറാംഗ് ....അല്ലെ, മാഷേ ശരി?

    ReplyDelete
    Replies
    1. താങ്ക്സ് പൊട്ടാ.. തെറ്റുതിരുത്താം കേട്ടോ..!!

      Delete