വെളുത്തവന്റെ ഭാഷപഠിക്കുന്നു
അവന്റെ വസ്ത്രം ധരിക്കാൻ പഠിക്കുന്നു
അവനെപ്പോലെ നടക്കുന്നു,
ഇരിക്കുന്നു
തിന്നുന്നു
തൂറുന്നു.
വെളുത്തവനോ
കറുത്തവന്റെ രാഷ്ട്രീയം
മണ്ണിന്റെ ചരിത്രം
ജലത്തിന്റെ സാമ്പത്തിക ശാസ്ത്രം
മൂന്നാലോകമെന്ന ഉപപാഠപുസ്തകം തന്നെ
മുഴുവൻ പഠിച്ചെടുക്കുന്നു.
കറുത്തവർ വെളുത്തവരുടെ നാട്ടിലേക്കും
വെളുത്തവർ കറുത്തവരുടെ നാട്ടിലേക്കും
കുടിയേറിപാർക്കുന്നു
സ്വന്തമായി
തനിക്കൊരു രാജ്യമുണ്ടെന്ന്
കറുത്തവൻ തെറ്റിദ്ധരിക്കുന്നു.
----------------------------------
മഴയത്ത് മൈലുകൾ താണ്ടി
ഗർഭിണിയായ ഭാര്യയെ ചുമന്ന്
മലയിറങ്ങിയവന്
രാഷ്ട്രീയമേയില്ല
പട്ടിണിമരണം
റെജിസ്ട്രേഷൻ ആവശ്യമില്ലാത്തത് കൊണ്ട്
തിരിച്ച് പോക്ക് എത്ര എളുപ്പം
രാഷ്ട്രവും
നിയമവും നീതിയുമില്ലാത്തവന്
എല്ലാം സുഖം സുന്ദരം…
ഇതെല്ലാമുള്ളവരുടെ കാര്യമാണ് കഷ്ടം
ഇതെല്ലാം ഉള്ളവര്‍ ആര്?
ReplyDeleteഎല്ലാം വെറും തോന്നല്‍ മാത്രം
ആര്‍ക്കും ഒന്നും ഇല്ല
തോന്നലുകളില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടെന്നേയുള്ളു
മഴയത്ത് മൈലുകൾ താണ്ടി
ReplyDeleteഗർഭിണിയായ ഭാര്യയെ ചുമന്ന്
മലയിറങ്ങിയവന്
രാഷ്ട്രീയമേയില്ല
ഒരാൾ വയനാട്ടിൽ നിന്നും തിരുവനന്തപുരത്ത് വണ്ടിയിറങ്ങുന്നു.
ReplyDeleteകറുപ്പും,വെളുപ്പുമൊക്കെ പോയെന്നു തോന്നുന്നു.'വിത്ത് തുട്ട്,ആൻഡ് വിത്ത് ഔട്ട് തുട്ട്' അതാണിപ്പോൾ മാനദണ്ഡമെന്നു തോന്നുന്നു.
ReplyDeleteനല്ല കവിത
ശുഭാശംസകൾ...