Christmas Bell Widget

Sunday, January 6, 2013

എംബാം




നാട്ടിൽ നിന്നും
വരുമ്പോൾ
ഒരോർമ്മപ്പെടുത്തൽ

അടുത്ത തവണയെങ്കിലും
മരുഭൂമിയിലെ ആ ചുകന്ന പൂവ്‌
കൊണ്ടുവരണം

വാക്ക്‌ പാലിച്ചാണയാൾ
ഇത്തവണ പോയത്‌

സോനാപ്പൂരിലെ
എംബാം മരത്തിൽ
അയാളുടെ പേര്‌
അവളുടെ പൂവായ്‌
ചുകന്ന മഷിയിൽ
നാമകരണം ചെയ്യപ്പെട്ടിരുന്നു...




---------------------------
സോനാപ്പൂർ. മൃതദേഹങ്ങൾ എംബാം ചെയ്യുന്ന ദുബായിലെ ഒരു പ്രദേശം.

4 comments:

  1. മരുഭൂമിയില്‍ വീണടിയുന്ന സ്വപ്നങ്ങള്‍

    ReplyDelete
  2. തീര്‍ത്തും ഒരു ഓര്‍മ്മപ്പെടുത്തല്‍ വേണ്ടിയിരുന്നു....

    എനിക്കുമുണ്ടൊരു ബ്ലോഗ്‌...... അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു.... ചങ്ങാതിയാകാനും ക്ഷണിക്കുന്നു.......

    ReplyDelete