സ്വാതന്ത്ര്യമിപ്പോൾ
ഒഴുക്കുനിലച്ചൊരു പുഴയാണ്
പുഴക്കരയിൽ
ഹിന്ദുവെന്നും
മുസ്ലിമെന്നും
ക്രിസ്ത്യനെന്നും പേരുള്ള
മൂന്ന് ഫാക്ടറികളുണ്ട്
മൂന്നിടത്തും അവരവർക്ക് മാത്രമുള്ള
തോക്കും റൊട്ടിയും ഉണ്ടാക്കുന്നുമുണ്ട്.
പക്ഷെ
അവരുടെ മാലിന്യം
മൂന്ന് i s o മാർക്കിലൂടെ
കലഹിച്ച് പ്രവഹിച്ച്
സ്വാതന്ത്ര്യമെന്ന പുഴയെ
കാളിന്ദിയാക്കുന്നു..
അതിൽ ദാഹം തീർക്കുന്ന
അവസാന മനുഷ്യനും
പിടഞ്ഞൊടുങ്ങുകയാണ്..
II
കാട്
മ്യഗങ്ങളുടെതാണ്
പുഴ, കടൽ
മത്സ്യങ്ങളുടെതാണ്
ആകാശം
പറവകളുടെതാണ്
എന്നിട്ടും
പ്രക്യതിയെന്ന സ്വതന്ത്ര കവിത
മനുഷ്യൻ അവന്റെ ഭാഷയിലേക്ക്
പരിഭാഷ ചെയ്തുകൊണ്ടിരിക്കുകയാണ്....